വാഷിംഗ്ടൺ : വാക്സീന് ഡോസുകള്‍ എടുത്തവര്‍ക്ക് മാസ്ക് ഒഴിവാക്കി അമേരിക്ക. കൊവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണിതെന്നു പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമനുസരിച്ചാണ് ബൈഡന് രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മിക്കവാറുമെല്ലാ സമയത്തും സോഷ്യൽ ഡിസ്റ്റൻസിങ് ആവശ്യമില്ലെന്നും സി.ഡി.സിയും പറയുന്നു. മാസ്ക് ഉപയോഗിക്കാതെയും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാതെയും കെട്ടിടത്തിനുള്ളിലും പുറത്തും പൊതു പരിപാടിയിലും പങ്കെടുക്കാമെന്ന് സി.ഡി.ഡി ഡയറക്ടർ ഡോ. റോഷൽ വാലൻസ്കി പറഞ്ഞു.
കൊവിഡ് മൂലം മാറ്റി വച്ച കാര്യങ്ങളൊക്കെ ഇനി പുനരാരംഭിക്കാം-വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ. പുറത്തു നടത്തുന്ന വലിയ ആൾക്കൂട്ടമുള്ള പരിപാടിക്ക് മാസ്ക് ധരിക്കണമെന്നു നിര്‍ബന്ധമില്ല. പുറത്താണെങ്കിലും മാസ്ക് വേണമെന്ന നിർദേശമാണ് രണ്ടാഴ്ച മുൻപ് വരെ സി.ഡി.സി. നൽകിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: