ജെറുസലേം: പാലസ്തീന് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞങ്ങള്‍ക്കെതിരെ വെടിവെയ്ക്കുന്നവരുടെ തലയിലെ രക്തം ഊറ്റിയെടുക്കും. അതു കൃത്യമായി നടപ്പിലാക്കി ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് അറിയാമെന്നും അദേഹം പറഞ്ഞു.
ഈ ആക്രമണങ്ങള്‍ നമ്മുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. അതിനാല്‍ ശക്തമായി തന്നെ തിരിച്ചടിക്കും. സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പാലസ്തീന് ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്കുന്ന സൈന്യത്തില്‍ രാജ്യത്തിന് അഭിമാനമുണ്ട്. രാജ്യത്തിന്റെ ആകാശം സംരക്ഷിക്കുന്ന അയണ്‍ ഡോമുകളില്‍ സന്ദര്‍ശനം നടത്തി. ഗാസയില്‍ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കുന്നില്ല, നമ്മള് അന്തിമ ലക്ഷ്യം നേടുകതന്നെ ചെയ്യും. ്ഇസ്രായേലിന്റെ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.
സൈന്യം എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണം തുടരണമെന്നും ഇസ്രയേലിനെ സുരക്ഷയോടെ നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി സൈന്യത്തോടും രാജ്യത്തോടുമായി പറഞ്ഞു. മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. തങ്ങളുടെ പൗരന്മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രിയും വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: