ഗാസ: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാലസ്തീന്‍കാരുടെ മരണസംഖ്യ ഉയര്‍ത്തിക്കാട്ടാന്‍ ഹമാസ് ഭീകരര്‍ കാട്ടുന്ന ഭീരുത്വം നിറഞ്ഞ പ്രവൃത്തി തുറന്നുകാട്ടി ഇസ്രയേല്‍. ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നത് സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കു താഴെ ടണലുകല് നിര്‍മിച്ചാണെന്ന് കണ്ടെത്തി. കുട്ടികളെ കവചമാക്കിയാണ് ഹമാസ് ഭീകരരുടെ പ്രവര്‍ത്തനം. എന്നാല്‍, ഹമാസ് ഭീകരരുടെ പല കേന്ദ്രങ്ങളും ഇതിനകം ഇസ്രയേല്‍ സേന കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ളവ തകര്‍ക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍. സിവിലയന്മാരെ പരമാവധി സംരക്ഷിച്ച് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതിയാണ് ഇസ്രയേല്‍ നടപ്പാക്കുന്നത്.
അതേസമയം, ഹമാസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് വയസ്സുള്ള കുട്ടി ഉള്‍പ്പടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയും ഹമാസ് ആക്രമണം ശക്തമായ പ്രദേശങ്ങളില്‍ 5000 സൈന്യത്തെ അധികമായി വിന്യസിക്കുകയും ചെയ്തിരുന്നു. ഹമാസില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിരുന്നു.
ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഗാസയിലെ അല്‍- ഫറോക് ടവര്‍ ഇസ്രയേല്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും അവര്‍ സ്വപ്നം പോലും കാണാത്ത തിരിച്ചടിയാവും നല്‍കുകയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തോട് പ്രതികരിച്ചത്. ഹമാസിനെതിരെ കൂടുതല്‍ ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സും പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ആയിരത്തിലേറെ റോക്കറ്റുകളാണ് ഗാസയില്‍നിന്ന് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: