ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വിവിധ ഗ്രാമപഞ്ചായത്തുകള്‍. ഏറ്റവും അവസാനത്തെ വരാന്ത്യ കണക്ക് അനുസരിച്ച് (മെയ് ഒന്നു മുതല്‍ ഏഴുവരെ) ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് പെരുമ്പളം ഗ്രാമപഞ്ചായത്തിലാണ്. 54.72 ശതമാനമാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ഒരു ആഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എഴുപുന്ന (42.59), പുന്നപ്ര വടക്ക്(42.52) എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 40 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 265 പേരെ പരിശോധിച്ചപ്പോള്‍ 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ന്നത്. എഴുപുന്നയില്‍ 911 പേരെ പരിശോധിച്ചപ്പോള്‍ 388പേര്‍ക്കും, പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 428 പേരെ പരിശോധിച്ചപ്പോള്‍ 182 പേര്‍ക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
30ന് മുകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള 31 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ തന്നെ 10 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളുടെ കണക്ക് എടുത്താല്‍ വിയപുരം, തൃക്കുന്നപ്പുഴ, മുളക്കുഴ, അമ്പലപ്പുഴ വടക്ക്, പുലിയൂര് എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ഇരുപത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: