ഗാസ സിറ്റി : ഇസ്രയേലില്‍ പാലസ്തീന് ഭീകരരുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലോഡ് നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നഗരത്തിലെ മൂന്ന് ജൂത പള്ളികളും, നിരവധി കടകളും വാഹനങ്ങളും പാലസ്തീന് ഭീകരര്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥയ്ക്ക് ആഹ്വാനം നല്‍കിയത്.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 26 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. പ്രദേശത്ത് ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ അധികമായി വിന്യസിക്കാന്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നീണ്ടു പോയേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണിത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ പലസ്തീന് സായുധവിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് ഇസ്രയേലികള്‍ മരിച്ചിരുന്നു. പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ട 16 പേര് ഹമാസ് അംഗങ്ങളാണെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് പ്രവര്‍ത്തകരുടേതെന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. പാലസ്തീന് ഭീകരരുടെ ആക്രമണത്തില്‍ മലയാളി യുവതി സൗമ്യയും കൊലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: