കൊച്ചി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വിഎച്ച്പി നിവേദനം നല്കി. രാഷ്ടീയ ഭേദമെന്യേ ഹിന്ദുക്കള്‍ക്ക് നേരെ സമാനതകള്‍ ഇല്ലാത്ത, അതിഭീകരമായ ആക്രമണങ്ങളാണ് നടത്തുന്നത്. ദിനംപ്രതി നിരവധി ആളുകള്‍ കൊലചെയ്യപ്പെടുന്നതിനൊപ്പം സഹോദരിമാരും അമ്മമാരും മാനഭംഗത്തിന് ഇരയാവുകയാണ്. ലക്ഷക്കണക്കിന് ഹിന്ദു വീടുകള്‍ അഗ്നിക്ക് ഇരയാക്കുന്നു. ജന്മനാട്ടില് നിന്ന് മറ്റിടങ്ങളിലേക്ക് സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന കാഴ്ച വേദനാജനകമാണ്.
ആക്രമണങ്ങളില്‍ അനേകം ക്ഷേത്രങ്ങളാണ് കൊള്ളയടിക്കപ്പെട്ടതും തകര്‍ക്കപ്പെട്ടതും. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന ഭരണകൂടം ഇതിനൊക്കെ മൗനാനുവാദം കൊടുക്കുന്നതായും ചിലയിടത്ത് ഇതിനൊക്കെ ഒത്താശ ചെയ്യുന്നതായുമാണ് സംശയിക്കുന്നത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നടപടിയെടുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയ ജിഹാദി – സാമൂഹിക വിരുദ്ധ ശക്തികളെ ശിക്ഷിച്ച് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. കേരള ജനതയുടെ വികാരം രാഷ്ട്രപതി ഭവനില്‍ എത്തിക്കുന്നതിനായി നിവേദനത്തിന്റെ പകര്‍പ്പ് കേരള ഗവര്‍ണര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: