ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഗ്രാമീണ ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് 8923.8 കോടിരൂപ സഹായധനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് തട്ടുകളിലാണ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ക്ക് -ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍- ആണ് 2021-22ലെ ആദ്യഗഡുവായി ഈ തുക നല്‍കുക.
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക- 1441.6 കോടി. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും ചെറിയ സംസ്ഥാനമായ സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും ഇക്കുറി ധനകാര്യവകുപ്പ് നേരത്തെ ഇത് നല്‍കും. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കേരളത്തിന് ആശ്വാസമായെത്തിയ നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തിയിരുന്നു.
ഓരോ സംസ്ഥാനങ്ങളിലെയും സഹായധനം എത്രയെന്ന് കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: