പരവൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കവുമായി പൂതക്കുളം പഞ്ചായത്ത്. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കുകള്‍ക്ക് എതിരെ പഞ്ചായത്ത് അധികൃതര്‍ പരവൂര്‍ പോലീസില്‍ പരാതി നല്കി. കൊവിഡിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത് സേവാഭാരതിയാണ്.
ആദ്യം പൂതക്കുളം പഞ്ചായത്തിന് വേണ്ടി ഹെല്‍പ്പ് ഡെസ്ക് രൂപീകരിച്ചു. പിന്നീട് വാര്‍ഡുകള്‍ തോറും ഇത് വിപുലപ്പെടുത്തി. കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും സദാ സേവന സജ്ജരായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. കൊറോണ രോഗികളെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ വൃത്തിയാക്കിയതും രോഗികള്‍ക്ക് സഹായമായി ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കിയും പഞ്ചായത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിയത്.
എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും രാഷ്ട്രീയമായി ഉപയോഗിക്കാനും ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ഹെല്‍പ്പ് ഡെസ്കുകള്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതിയെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ സെക്രട്ടറിയ്ക്ക് നിവേദനം നല്കി. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: