ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബംഗാളില്‍ ആരംഭിച്ച അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുനിന്ന് ഉള്‍പ്പെടെയുള്ള പ്രവാസികള്‍ 30-ലധികം രാജ്യങ്ങളില്‍ പ്രഷേധിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ബിജെപിയുടെ ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു.
‘ഹിന്ദുക്കളുടെ ജീവന് വിലയുണ്ട്(ഹിന്ദു ലൈവ്സ് മാറ്റര്‍)’, ‘ഹിന്ദു കൂട്ടക്കൊല’, ‘ഹിന്ദുക്കളെ കൊലപ്പെടുത്തുന്നത് നിര്‍ത്തൂ മമത ‘, ‘ഹിന്ദുക്കളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം.
‘തെരഞ്ഞെടുപ്പിനുശേഷം മമതാ ബാനര്‍ജിയുടെ മേല്‍നോട്ടത്തില്‍ നടന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തി. ആഗോളതലത്തില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിലായുള്ള മുപ്പതിലധികം രാജ്യങ്ങളിലെ 51-ലേറെ നഗരങ്ങളില്‍ ബംഗാളില്നിന്നുള്ളവര് ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ബംഗാളിലെ അക്രമം അവസാനിപ്പിക്കാന്‍ മമതയോട് ആവശ്യപ്പെടുന്നു’- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: