കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും ആരംഭിക്കാനുള്ള പിണറായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നത് കേന്ദ്ര സര്‍ക്കാര്‍ 70,000 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് ലഭ്യമാക്കിയതിനെ തുടര്‍ന്ന്. രാജ്യത്ത് ആവശ്യക്കാര്‍ക്ക് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും സൗജന്യമായി ലഭ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) എന്ന ഈ പദ്ധതിക്ക് കീഴില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, എഫ്സിഐ കേരള റീജിയണ്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരികളുമായി ഏകോപിപ്പിച്ച് എഫ്സിഐയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആവശ്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കി. പദ്ധതി പ്രകാരം 1.53 കോടിയിലധികം ഗുണഭോക്താക്കള്‍ക്കായി 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ അനുവദിച്ച മൊത്തം അളവില്‍ നിന്ന് 70,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരള സര്‍ക്കാരിന് കൈമാറിയതായി എഫ്സിഐ കേരള റീജിയണ്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. 2021 മെയ് ക്വാട്ടയിലേക്കുള്ള വിഹിതത്തിന്റെ ഏകദേശം 70% ആണിത്.
കൊവിഡ് മഹാമാരി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കിടയിലും എഫ്സിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്, 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ പദ്ധതി പ്രകാരം അനുവദിച്ച മുഴുവന്‍ അലോട്ട്മെന്റും 2021 മെയ് മാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് ഉറപ്പുവരുത്തി. അങ്ങനെ ഈ മാസത്തില്‍ തന്നെ സൗജന്യ റേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യാമെന്ന് വന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് സൗജന്യകിറ്റ് വിതരണവും സമൂഹ അടുക്കളയും പ്രഖ്യാപിച്ചത്. അരിഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണത്തിനുള്ള മറ്റ് കേന്ദ്ര പദ്ധതികള്‍ക്കു പുറമെയാണ് ഈ പദ്ധതി.എല്ലാ ഡിപ്പോകളിലും മതിയായ സ്റ്റോക്ക് ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യധാന്യങ്ങള്‍ നിരന്തരം എത്തിക്കുന്നുണ്ടെന്ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അധികൃതര്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: