ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുമ്പോഴും ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമില്ലാതെ ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ശൂരനാട്ട് രണ്ട് സ്ത്രീകള്‍ അടക്കം അഞ്ചോളം പേര് കോവിഡ് ബാധിച്ച് മരിച്ചത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയായിരു ന്നു. ഇന്നലെത്തെ കണക്കില്‍ മാത്രം 1100 കേസുകളാണ് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുണ്ടായത്.
ശൂരനാട്ട് മാത്രം 134 പോസിറ്റിവ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കുന്നത്തൂരില്‍ സൗകര്യമൊരുക്കാത്തില് വ്യാപക പ്രതിഷേധമുണ്ട്. ഇതിനണ്ടിടെ പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന് 20 രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കി. ഇന്നലെ തന്നെ ഇതില്‍ എട്ടു പേരെ പ്രവേശിപ്പിച്ചു. മറ്റ് താലൂക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുന്നത്തൂര്‍ താലൂക്കില്‍ കോവിഡ് ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ അപര്യാപ്തമാണ്.
രോഗം മൂര്‍ഛിക്കുന്നവരെ കരുനാഗപ്പള്ളിയിലും ഓച്ചിറയിലുമുള്ള സ്വകാര്യ ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും കൊല്ലത്തെ ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പത്മാവതി ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് വാര്‍ഡിലാണ് 20 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങിയത്. ദിനംപ്രതി രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഈ സംവിധാനം ഒന്നിനും തികയില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: