Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോരാട്ടം അദൃശ്യ ശത്രുവിനോട്; കോവിഡ്-19 കുതിപ്പില്‍ പ്രതിരോധമന്ത്രാലയത്തിന്റെ പ്രതിരോധം

കണ്‍ന്റോണ്‍മെന്റ് ബോര്‍ഡേഴ്സ് തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തിനുള്ളില്‍ നിന്നുമുള്ള ഓക്സിജന്റെ വിതരണത്തിന് സൗകര്യമൊരുക്കുന്നതിന് വ്യോമസേനയുടെ ഗതാഗത വിമാനങ്ങള്‍ , നാവിക കപ്പലുകള്‍ എന്നിവയെ വിന്യസിക്കുക. പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നിവയൊക്കെയാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന നിരന്തര പരിശ്രമങ്ങള്‍.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 7, 2021, 05:18 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലായി കോവിഡ്-19 കേസുകളിലുണ്ടായിട്ടുള്ള കുതിപ്പ് നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാഹചര്യത്തിന്റെ അടിയന്തരസ്വഭാവം ഉള്‍ക്കൊണ്ടുകൊണ്ട് കഴിയുന്നത്ര വിഭവങ്ങളെ ചലനാത്മകമാക്കി മുഴുവന്‍ ഗവണ്‍മെന്റ് സംവിധാനങ്ങളും അതിവേഗം തന്നെ കര്‍മ്മപഥത്തിലേക്ക് സജീവമായിട്ടുണ്ട്. ശാസ്ത്ര സമൂഹത്തിന്റെയൂം ആരോഗ്യ വിദഗ്ധരുടെയും സിവില്‍ ഭരണകൂടങ്ങളുടെയും പരിശ്രമങ്ങള്‍ക്കൊപ്പം അദൃശ്യമെങ്കിലും ഏറ്റവും മാരകമായ ശത്രുവിനെതിരായ യുദ്ധത്തില്‍ സായുധസേനയും ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ കരസേന, വ്യോമസേന, നാവിക സേന എന്നിവര്‍ക്കൊപ്പം ഡി.ജി.എ.എഫ്.എം.എസ്, ഡി.ആര്‍.ഡി.ഒ, ഒ.എഫ്.ബി, ഡി.പി.എസ്.യു, എന്‍.സി.സി., കണ്‍ന്റോണ്‍മെന്റ് ബോര്‍ഡേഴ്സ് തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തിനുള്ളില്‍ നിന്നുമുള്ള ഓക്സിജന്റെ വിതരണത്തിന് സൗകര്യമൊരുക്കുന്നതിന് വ്യോമസേനയുടെ ഗതാഗത വിമാനങ്ങള്‍ , നാവിക കപ്പലുകള്‍ എന്നിവയെ വിന്യസിക്കുക. പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നിവയൊക്കെയാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന നിരന്തര പരിശ്രമങ്ങള്‍.

അടിയന്തര സാമ്പത്തിക അധികാരങ്ങള്‍

ഈ പ്രതിസന്ധിയെ നേരിടാന്‍ സിവില്‍ ഭരണകൂടത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സായുധ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധ സേനയുടെ കഴിവുകളില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസവും പ്രത്യാശയുമുണ്ട്. ക്വാറന്റൈന്‍ സൗകര്യങ്ങള്‍/ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഉപകരണങ്ങള്‍/ സാമഗ്രികള്‍ / സ്റ്റോറുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും സംഭരണത്തിനും അതുകൂടാതെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിനായും രൂപീകരിക്കപ്പെട്ട കമാന്‍ഡേഴ്സിന് ഇവയൊക്കെ സ്ഥാപിക്കാന്‍ കഴിയുന്നതിന് ആവശ്യമായ സാമ്പത്തിക അധികാരം നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്‍മി / നേവി / എയര്‍ഫോഴ്സ്), ആര്‍മി / നേവി / എയര്‍ഫോഴ്സ് / ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഫോര്‍മേഷന്‍/കമാന്‍ഡന്റ് മെഡിക്കല്‍ ബ്രാഞ്ച് തലവന്മാര്‍ക്കും നേവിയുടെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാരും വ്യോമസേനയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍മാരും (മേജര്‍ ജനറലും, തത്തുല്യവും / ബ്രിഗേഡിയേഴ്സും തത്തുല്യവും) ഉള്‍പ്പെടെയുള്ള ജോയിന്റ് സ്റ്റാഫിനും നല്‍കിയിട്ടുള്ള അടിയന്തിര സാമ്പത്തിക അധികാരത്തിന് പുറമെയാണിത്.

കോവിഡ് പരിരക്ഷയുടെ അടിയന്തര ആവശ്യങ്ങള്‍ക്ക്വേണ്ട പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ സായുധ സേനാ മെഡിക്കല്‍ സേവനങ്ങള്‍ (എ.എഫ്.എം.എസ്), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡി.പി.എസ്.യു), കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ എന്നിവ റെഡി മെഡിക്കല്‍ സൗകര്യങ്ങളും ദില്ലി, ലഖ്നൗ, ബെംഗളൂരു, പട്നാ എന്നിവിടങ്ങളില്‍ കോവിഡ് ആശുപത്രികള്‍/സൗകര്യങ്ങള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. അതത് സംസ്ഥാന ഗവണ്‍മെന്റുകളുടെ അഭ്യര്‍ത്ഥന പ്രകാരം മറ്റു നഗരങ്ങളില്‍ കൂടുതല്‍ ഇവ വരികയുംചെയ്യും. വിവിധ സൈനീക ആശുപത്രികളില്‍ 750 കിടക്കകള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കുകയും എ.എഫ്.എം.എസ് രാജ്യത്ത് അങ്ങോളമിങ്ങോളം 4,000 കിടക്കകളും 585 ഐ.സി.യു യൂണിറ്റുകളുമുള്ള 19 ആശുപത്രികള്‍ ഇതിനായി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ബെയ്സ് ആശുപത്രിയുടെ കിടക്കകളുടെ എണ്ണം 400 ല്‍ നിന്ന് 1000 ആയി ഉയര്‍ത്തി അതിനെ കോവിഡ് ആശുപത്രിയായി മാറ്റി.

ഡി.ആര്‍.ഡി.ഒ ആശുപത്രികള്‍

ഡി.ആര്‍.ഡി.ഒ ഡല്‍ഹിയിലും ലഖ്നൗവിലും 500 കിടക്കകളുളള ഓരോ കോവിഡ്-19 സൗകര്യങ്ങളും 900 കിടക്കകളുള്ള ആശുപത്രികള്‍ അഹമ്മദാബാദിലും സ്ഥാപിക്കുകയും പാട്നയിലെ ഇ.എസ്.ഐ.സി ആശുപത്രിയെ 500 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. വാരണസിയിലും മുസാഫിര്‍പൂരിലും ഓരോ കോവിഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഊര്‍ജ്ജസ്വലമായി പുരോഗമിക്കുകയുമാണ്. താല്‍ക്കാലിക കോവിഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് ഡി.ആര്‍.ഡി.ഒ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് എല്ലാ സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അധിക ആരോഗ്യ വിദഗ്ധരുടെ ഏകോപനം

എ.എഫ്.എം.സ് വിവിധ ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകള്‍, സൂപ്പര്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള അധിക ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.എഫ്.എം.എസിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷണ്‍ഡ് ഡോക്ടര്‍മാര്‍ക്ക് 2021 ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്, അത് എ.എഫ്.എം.എസിലെ ഡോക്ടര്‍മാരുടെ എണ്ണം 238 ആയി വര്‍ദ്ധിപ്പിക്കും. തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്തിടെ എ.എഫ്.എം.എസില്‍ നിന്നും വിരമിച്ചവരെ പുനര്‍വിന്യസിപ്പിച്ചിട്ടുമുണ്ട്. കൂടുതല്‍വെറ്ററന്‍മാരെയും അവരുടെ ആശ്രിതരെയും പരിപാലിക്കുന്നതിനായി 51 ഇസി.എച്ച്.എസ് പോളി€കഌനിക്കുകളില്‍ നിന്നും അധിക ജീവനക്കാരെ മൂന്നുമാസത്തേയ്‌ക്ക് രാത്രിസേവനത്തിന് നിയമിച്ചിട്ടുമുണ്ട്. ഇതിന് പുറമെ കോവിഡ്-19വുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എ.എഫ്.എം.എസ്, ഡി.ജി ഈ ആഴ്ച മുതല്‍ ടെലികണ്‍സള്‍ട്ടേഷനും സംഘടിപ്പിക്കും. എ.എഫ്.എം.എസില്‍ നിന്നും വിരമിച്ച ഡോക്ടര്‍മാരായിരിക്കും ഈ ചുമതല നിറവേറ്റുക.

സൈനിക ആശുപത്രി സിവിലിയന്മാര്‍ക്ക്

രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും പ്രയാഗ്രാജിലും കരസേന 100 കിടക്കകള്‍ വീതം ലഭ്യമാക്കിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ സാഗറില്‍  40 കിടക്കകളുള്ള ഐസൊലേഷന്‍ സൗകര്യത്തിനൊപ്പം ആംബലുന്‍സും തയാറാക്കിയിട്ടുണ്ട്. ഭോപ്പാലിലും ജബല്‍പ്പൂരിലും 100 കിടക്കകള്‍ വീതവും  ഗ്വാളിയോറില്‍ 40 കിടക്കകളും  ലഭ്യമാക്കി.. ജാര്‍ഖണ്ഡിലെ നാംകുമില്‍ 50 കിടക്കകളുള്ള ഐെസാലേഷന്‍ സൗകര്യം സ്ഥാപിച്ചു. മഹാരാഷ്‌ട്രയില്‍ പൂനെയില്‍ 60 ഐ.സി.യു കിടക്കകളും കംപ്റ്റിയില്‍ 20 എണ്ണവും ലഭ്യമാക്കി. അതേസമയം രാജസ്ഥാനിലെ ബാമറില്‍ 100 കിടക്കകളും ലഭ്യമാക്കി. ഇതിന് പുറമെ ആര്‍മിയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അഹമ്മദാബാദിലും പാട്നയിലും വിന്യസിപ്പിക്കുകയും ചെയ്തു. പാട്യാല ഭരണസംവിധാനത്തിന് ആശുപത്രി പരിപാലനത്തിനായി ബാറ്റില്‍ഫീല്‍ഡ് നഴ്സിംഗ് അസിസ്റ്റന്റുകളെ (ബി.എഫ്.എന്‍.എ) ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്നതിനായി 200 ഡ്രൈവര്‍മാരെ കരുതലായി നിര്‍ത്തിയിട്ടുണ്ട്. ഒപ്പം 10ടി.എ.ടി.ആര്‍.എ 15 എ.എല്‍.സ് വാഹനങ്ങള്‍ പാലം വിമാനത്താവളത്തില്‍ എത്തുന്ന മെഡിക്കല്‍ സപ്ലൈകള്‍ കൊണ്ടുപോകുന്നതിനായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.

എ.എ.എഫിന്റെയൂം ഐ.എന്നിന്റെയും ചരക്കുനീക്ക സഹായം

മെഡിക്കല്‍ ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ വ്യോമസേന ഇന്ത്യയ്‌ക്കകത്തും പുറത്തും നിന്നുള്ള ലഘുയാത്രകള്‍ നടത്തുന്നുണ്ട്. 1142 മെട്രിക് ടണ്‍ശേഷിയുള്ള 61 ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ വിദേശ ത്ത് നിന്ന് കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ വ്യോമസേന 50 െയാത്രകള്‍ നടത്തി. 2021 മെയ് 05 വരെ ഇന്ത്യയ്‌ക്കകത്തുനിന്ന് 4521 മെട്രിക് ടണ്‍ ശേഷിയുള്ള 230 കണ്ടൈനറുകള്‍ വഹിച്ചുകൊണ്ട് 344 പറക്കലുകളും നടത്തിയിട്ടുണ്ട്.

ഓക്സിജന്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ദൗത്യത്തിന്റെ വര്‍ദ്ധനവിനായി ഇന്ത്യന്‍ നാവിക സേന അതിന്റെ കപ്പലുകളേയും വിന്യസിപ്പിച്ചു. ബഹറിനില്‍ നിന്ന് ഐ.എന്‍.എസ് തല്‍വാര്‍ ഇത്തരത്തിലുള്ള ആദ്യത്തെ ചരക്ക് മേയ് 5ന് മാം ഗഌരില്‍ കൊണ്ടുവന്നു. കൊല്‍ക്കത്ത, കൊച്ചി, താബാര്‍, ത്രികണ്ഠ്, ജലാശ്വാ, ഐരാവത് തുടങ്ങിയ മറ്റ് കപ്പലുകളെ വിവിധ മദ്ധ്യപൂര്‍വ്വ-തെക്ക് കിഴക്ക് രാജ്യങ്ങളില്‍ നിന്നുള്ള ക്രയോജനിക് കണ്ടൈന്നറുകളില്‍ നിറച്ചിട്ടുള്ള ദ്രവീകൃത ഓക്സിജന്റെയും മറ്റ് അനുബന്ധ മെഡിക്കല്‍ ഉപകരങ്ങളുടെയും ഷിപ്പ്മെന്റുകള്‍ക്കായി നിയോഗിച്ചിട്ടുമുണ്ട്.

ഓക്സിജന്‍ പ്ലാന്റ്

പി.എം. കെയേഴ്സ് ഫണ്ടിന്റെ കീഴില്‍ 500 മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ഡി.ആര്‍.ഡി.ഒ തുടക്കം കുറിച്ചിട്ടുണ്ട്, ബെംഗളൂരുവിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം സ് ലിമിറ്റഡിന്റെ 332 എണ്ണത്തിന്റെയും, കോയമ്പത്തൂരിലെ ട്രൈഡന്റ് ന്യൂമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ 48 എന്നിവയുടെ സപ്ലൈഓര്‍ഡറു കളും ലഭിച്ചിട്ടുണ്ട്. സി.എസ്.ഐ.ആറിന് കീഴിലുള്ള ഡെഹ്റാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് പെട്രോളിയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളായിരിക്കും 120 പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത്. ന്യൂഡല്‍ഹിയിലെ എയിംസിലും ആര്‍.എം.എല്‍ ആശുപത്രികളില്‍ അത്തരത്തലുള്ള രണ്ടു പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ശേഷിക്കുന്ന പ്ലാന്റുകള്‍ മൂന്ന് മാസത്തിനുള്ളില്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷി ക്കു ന്നത്. ഏറ്റവും ഉയരം കൂടിയ മേഖലകളില്‍ പോസ്റ്റ് ചെയ്യുന്ന സൈനീകര്‍ക്ക് സപ്ലിമെന്റല്‍ ഓക്സിജന്‍ ഡെലിവറി സിസ്റ്റത്തിനായി ഡി.ആര്‍.ഡി.ഒ, എസ്.പി.ഒ2 (ബ്ലഡ് ഓക്സിജന്‍ സാച്യുറേഷന്‍) വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ സ്ഥിതിയും സമാനമായാല്‍ ഈ സംവിധാനം ഉപയോഗിക്കും.

പ്രതിരോധ പൊതുമേഖലകള്‍ രംഗത്ത്

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്ക്സ് ലിമിറ്റഡും(എച്ച്.എ.എല്‍) ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡും ഉള്‍പ്പെടെ വിവിധ ഡി.പി.എസ്.യുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി ഏകോപിപ്പിച്ച് അവരുടെ സൗകര്യത്തില്‍ ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ കോവിഡ് പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഐ.സി.യു, ഓക്സിജന്‍, വെന്റിലേറ്റര്‍ സഹായം ഉള്‍പ്പെടെയുള്ളവയുള്ള കോവിഡ് പരിരക്ഷാ കേന്ദ്രം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) സ്ഥാപിക്കുകയും അത് കര്‍ണ്ണാടകയിലെ ബെംഗലൂരില്‍ പ്രവര്‍ത്തിക്കുകയുമാണ്. ഈ ഡി.പി.എസ്.യു ബെംഗലൂരില്‍ 250 കിടക്കകളുടെ സൗകര്യം തയാറാക്കുകയും കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ (സി.എസ്.ആര്‍) കീഴില്‍ അത് മുന്‍സിപ്പല്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിലെ കോരാപട്ടില്‍ ഒരു 70 കിടക്ക സൗകര്യങ്ങളും മഹാരാഷ്‌ട്രയിലെ നാസിക്കില്‍ 40 കിടക്കയുള്ള ആശുപത്രിയും പ്രവര്‍ത്തിക്കുന്നുമുണ്ട്. ലഖ്നൗവില്‍ 250 കിടക്കകളുള്ള കോവിഡ് പരിരക്ഷാ സൗകര്യം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും എച്ച്.എ.എല്‍ ഏറ്റെടുത്തിട്ടുണ്ട്. ബെംഗലൂരിലും ലഖ്നൗവിലും കൂടുതല്‍ വെന്റിലേറ്ററുകളും ഓക്സിജന്‍ പോയിന്റുകളും ലഭ്യമാക്കുന്നതിനും എച്ച്.എ.എല്ലിന് പദ്ധതിയുണ്ട്.

രണ്ടാമത്തെ തരംഗത്തിനെതിരായ പോരാട്ടത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുന്നതിനും പ്രതിരോധയജ്ഞത്തിന് സഹായിക്കുന്നതിനുമായി എന്‍.സി.സി ഓഫീസര്‍മാര്‍, ജെ.സി.ഒകള്‍, ഒ.ആറുകള്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാജ്നാഥ് സിംഗ്

(പ്രതിരോധ മന്ത്രി)

Tags: രാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies