ഹൈദരാബാദ്: സ്പുട്നിക് അഞ്ച് വാക്സിന്റെ കൂടുതല്‍ ഡോസുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ റഷ്യ. രണ്ട് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം ഡോസുകള്‍കൂടി അയയ്ക്കും. ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആദ്യ ബാച്ച് വാക്സിന് ഈ മാസം ആദ്യം എത്തിച്ചിരുന്നു. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിന് ഹൈദരാബാദില്‍ എത്തും. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് വാക്സിനുകള്‍ വിതരണം ചെയ്യുന്നത്.
പുറമേ നാല് ഇടത്തരം ഓക്സിജന്‍ ഉല്പാദന ട്രക്കുകളും റഷ്യ ഇന്ത്യയിലേക്ക് അയയ്ക്കും. നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. 200 കിടക്കകളുള്ള ആശുപത്രിക്ക് ആവശ്യമായ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് ട്രക്കിന് ശേഷിയുണ്ട്. മണിക്കൂറില്‍ 70 കിലോ ഓക്സിജനും പ്രതിദിനം 50,000 ലീറ്ററുമാണ് ട്രക്കുകളുടെ ഉല്പാദനക്ഷമത. ഈ ആഴ്ച അവസാനത്തോടെ റഷ്യയുടെ ഐഎല്‍-76 വിമാനത്തില്‍ ട്രക്കുകള്‍ ഇന്ത്യയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: