കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമാ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കാൻ സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിടി തോമസ് ആരോപിച്ചു. ഇതിന്റെ പേരില്‍ . സിനിമാ താരം രമേഷ് പിഷാരടിയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണമെന്ന് പിടി തോമസ് പറഞ്ഞു.
രമേഷ് പിഷാരടിയ്ക്കും മകനുമെതിരെ വരെ ശക്തമായ സൈബര്‍ ആക്രമണമാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദത്തേയും ഇല്ലാതാക്കുക എന്ന രീതിയിലാണ് വളഞ്ഞിട്ടുള്ള സൈബര്‍ സഖാക്കളുടെ ഈ ആക്രമണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുഡിഎഫിന് വേണ്ടി തൃക്കാക്കരയില്‍ ജയിച്ച പിടി തോമസ് എംഎല്‍എ പ്രതികരിച്ചത്: ’ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്. ldf ന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കിൽ അത് ന്യായികരിക്കാൻ കഴിയുന്നതും അല്ല.
എന്നാൽ കോൺഗ്രസിനും udfനും വേണ്ടി പ്രവർത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും- കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ cpm നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം. ഇത് ഫാസിസമാണ്’ പിടി തോമസ് കുറിച്ചു.
പിഷാരടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് ട്രോളുകള്‍ വരുന്നത്. ബാലുശേരിയിൽ ധർമ്മജൻ, തിരുവനന്തപുരത്ത് വിഎസ് ശിവകുമാർ, അരുവിക്കരയിൽ കെ.എസ് ശബരിനാഥൻ, താനൂരിൽ പികെ ഫിറോസ്, തൃത്താലയിൽ വിടി ബൽറാം, ഗുരുവായൂരിൽ കെഎൻഎ ഖാദർ എന്നിവർക്ക് വേണ്ടി പിഷാരടി പ്രചാരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: