കണ്ണൂര്‍ : ഐസ്ക്രീം കപ്പെന്ന് കരുതി കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒന്നര വയസ്സുകാരനുള്‍പ്പടെ രണ്ട് കുട്ടികള്‍ക്ക് പരിക്ക്. കണ്ണൂര്‍ ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആളൊഴിഞ്ഞ് പറമ്പില്‍ നിന്ന് കിട്ടിയത് ഐസ്ക്രീം കപ്പ് എന്ന് കരുതി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. വീടിനുള്ളില്‍ വെച്ചാണ് അപകടമുണ്ടായത്. ഐസ്ക്രീം ബോള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് നിഗമനം. ഇതില്‍ മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയുടെ അമീന്റെ നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച് പരിക്കുണ്ട്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേിലേക്ക് മാറ്റി. ഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുള്ള സ്ഥലമാണിത്. പോലീസ് അന്വേഷണം തുടങ്ങി. അമീന്റേയും റഹീദിന്റേയും കുടുംബം പടിക്കച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കതിരൂരില്‍ കുറച്ച് ദിവസം ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി അറ്റതായും വാര്‍ത്ത പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: