തൃശൂര്‍: 15-ാം നിയമസഭയിലേക്ക് ജില്ലയില്‍ എത്തുന്നവരില്‍ സീനിയര്‍ മുരളി പെരുന്നെല്ലി. മണലൂരില്‍ നിന്ന് വിജയിച്ച 70-കാരനായ മുരളിയാണ് ജില്ലയിലെ 13 പേരില്ഏറ്റവും പ്രായം കൂടിയ എംഎല്‍എ. നാട്ടികയില്‍ നിന്ന് വിജയിച്ച സി.സി മുകുന്ദനാണ് 62 വയസോടെ തൊട്ടുപിറകില്‍. വടക്കാഞ്ചേരി എംഎല്‍എ കെ.രാധാകൃഷ്ണനാണ് (57) മൂന്നാമത്തെ സീനിയര്‍ എംഎല്‍എ.
42-കാരനായ സനീഷ്കുമാര് ജോസഫാണ് ജില്ലയില്‍ നിന്നുള്ള ജൂനിയര്‍ എംഎല്‍എ. ജില്ലയില്‍ നിന്ന് വിജയിച്ച ഏക യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയാണ് സനീഷ്. ഒല്ലൂരിലെ എംഎല്‍എ കെ.രാജനാണ് (47) ജൂനിയര്‍മാരില്‍ രണ്ടാമത്. വടക്കാഞ്ചേരിയില്‍ നിന്ന് വിജയിച്ച സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് (49) മൂന്നാമത്. സീനിയര്‍മാരും ജൂനിയര്‍മാരും ഒഴിച്ചുള്ള ജില്ലയിലെ 7 എംഎല്‍എമാരും 50 പിന്നിട്ടവരാണ്.
ജില്ലയില്‍ നിന്ന് വിജയിച്ച 13 പേരില്‍ 7 പേര് ആദ്യമായാണ് നിയമസഭയിലെത്തുന്നത്. പ്രൊഫ.ആര്.ബിന്ദു, എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി.ബാലചന്ദ്രന്, സി.സി മുകുന്ദന്, കെ.കെ രാമചന്ദ്രന്, സനീഷ്കുമാര് ജോസഫ് എന്നിവരാണ് നവാഗത എംഎല്‍എമാര്‍. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ കൂടിയായ പ്രൊഫ.ആര്.ബിന്ദു മാത്രമാണ് ജില്ലയില്‍ നിന്നുള്ള ഏക വനിതാ എംഎല്‍എ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: