തിരുവനന്തപുരം: പൂഞ്ഞാറിലെ തോല്‍വിക്ക് പിന്നാലെ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഭീഷണി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ജിഹാദിയുടെ ഭീഷണി. ഒരു ഇലക്ഷന് ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള്‍ തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.യുവാവ് ഭീഷണി മുഴക്കുന്നത് വിദേശത്ത് നിന്നാണെന്നാണ് സൂചന.
എംഎല്‍എ സ്ഥാനം ഒഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോര്‍ജിന് നേരേ ഈരാറ്റുപേട്ടയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഭീഷണി . 2016ലെ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ ജോര്‍ജിന് 7195 വോട്ടുകള്‍ ലഭിച്ച ജോര്‍ജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്. പ്രചരണത്തിനിടയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് എസ്ഡിപിഐക്കാര് ജോര്‍ജിനെ കൂവുകയും തുടര്‍ന്ന് ഇത്തരം ജിഹാദി സംഘങ്ങള്‍ക്കെതിരേ പി.സി. ജോര്‍ജ് പരസ്യമായി തുറന്നടിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: