ഗുവാഹത്തി: അസമില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കേവലഭൂരിപക്ഷം പിന്നിട്ട് ബിജെപിയുടെ ലീഡ് നില. 126 സീറ്റുകളുള്ള സംസ്ഥാനത്ത് 64 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. അസമില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുനയായിരുന്ന ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ജലുക്ബരി മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്ന് ഫലസൂചനകള്‍ പറയുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസിന് മുകളില്‍ ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യമുറപ്പിക്കാന്‍ ബിജെപിക്കായിട്ടുണ്ടെന്നാണ് വോട്ടെണ്ണല്‍ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നു. 126 മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങി. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ഏപ്രില്‍ ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: