മാറാട്ടെ ഹിന്ദു കൂട്ടക്കൊലക്ക് പതിനെട്ടാണ്ട് . സാക്ഷര കേരളത്തിലെ രാക്ഷസന്മാര് നടത്തിയ ക്രൂരവും നിന്ദ്യവും നീചവുമായ നരഹത്യ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അസുരന്മാര് ആസൂത്രണം ചെയ്ത കൂട്ടകൊലപാതകം. കടലിന്റെ മക്കളെ കശാപ്പു ചെയ്ത കാടത്തം. കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസ്സും കൊടി പിടിച്ചും കൊടുവാളെടുത്തും കൊലവിളി നടത്തിയ കൊടിയ കാലം. ഒരു പക്ഷേ പൊറുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ മറക്കാന്‍ സാധ്യമല്ല.
2003 മെയ് 2ന്റെ സായംസന്ധ്യ. ശാന്തമായി കിടക്കുന്ന കടല്‍. പ്രാരാബ്ധങ്ങള്‍ക്കു നടുവിലും കടലോരത്ത്നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കു വെച്ചിരിക്കുന്നവര്‍. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പാവങ്ങളായ പച്ചയായ മനുഷ്യര്‍. മനുഷ്യത്വം തൊട്ടു തീണ്ടാത്ത മതാന്ധത തലക്കുപിടിച്ച മത ഭീകരവാദികള്‍ മനുഷ്യഹത്യ നടത്തിയത് ഇവരുടെ മേലെയായിരുന്നു. മാറാടിന്റെ മാറത്ത് മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിച്ച ഏകപക്ഷീയമായ ഹിന്ദുഹത്യ.
മാറാട്ടെ ഹത്യ രണ്ട് പതിറ്റാണ്ടിനോടടുക്കുമ്പോഴും മനസ്സാക്ഷിയുള്ളവര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒന്നായി മാറുന്നു. എവിടെയോ ഇരുന്ന് ഏതൊക്കെയോ ആളുകള്‍ വളരെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒന്നായിരുന്നു മാറാട് കൂട്ടക്കൊല. കേരളത്തിന്റെ മണ്ണില്‍ അരങ്ങേറിയ സമാനതകളില്ലാത്ത ഈ ഹിന്ദുഹത്യ യഥാര്‍ത്ഥത്തില്‍ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയതാണ് എന്നതില്‍ സംശയമില്ല.
മാറാട്ടെ കടലോരം മാത്രമല്ല മലബാറിന്റെ മുഴുവന്‍ കടല്‍ തീരവും തങ്ങളുടെ കൈപ്പിടിയിലാക്കുവാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ടായിരുന്നു. ആരാധനാലയങ്ങളെപ്പോലും ആയുധപ്പുരകളാക്കി മാറ്റിയും, അധികാര സ്ഥാനങ്ങളില്‍ ആജ്ഞാനുവര്‍ത്തികളെ ആദ്യമേ തന്നെ അവരോധിച്ചുമാണ് അഭിനവ ആരാച്ചാര്‍മാര്‍ അഴിഞ്ഞാടിയത്. ഏതെങ്കിലും കാരണവശാല്‍ ഒരു പ്രതിരോധമോ പ്രത്യാക്രമണമോ ഉണ്ടായാല്‍ അതിനെപ്പോലും നേരിടാന്‍ വന്‍ തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നു. കരയിലും കടലിലും മാത്രമല്ല ആശുപത്രികളില്‍ പോലും മുന്‍കൂട്ടി പ്രത്യേകസംഘങ്ങളുണ്ടായിരുന്നു. എന്തിനധികം മാറാട്ടെ പള്ളിയിലെ കലണ്ടറില്‍ മെയ് 2 വെള്ളിയാഴ്ച ദിവസം മുന്‍കൂട്ടിതന്നെ ചുകന്ന വൃത്തത്തിലാക്കി രേഖപ്പെടുത്തിയിരുന്നു. മാറാട്ടുണ്ടായിരുന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ട പലരെയും അവിടുന്ന് ബോധപൂര്‍വ്വം തലേന്ന് മാറ്റി താമസിപ്പിച്ചു. നൂറ് കണക്കിന് വാളുകളും , ജലാറ്റിന്‍ സ്റ്റിക്കുകളും പൈപ്പ് ബോംബുകളും മാറാട് നിന്ന് പിന്നീട് പിടിച്ചെടുത്തത് ഈ ഭീകരാക്രമണത്തിന്റെ ഭയാനകതയുടെ തെളിവാണ്.
കപടമതേരത്വത്തിന്റെ മേലങ്കിയണിഞ്ഞ മാന്യന്മാരായിരുന്നു മാറാട് കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തത്. കേരളത്തിലെ ബിജെപി ഒഴികെയുള്ള ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ ഈ നരഹത്യയില്‍ പങ്കെടുത്തു എന്ന് അന്നത്തെ മുഖ്യമന്ത്രി .എ.കെ ആന്റണി തന്നെ നിയമസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടവരിലും, ശിക്ഷിക്കപ്പെട്ടവരിലും ഇവരെല്ലാവരുമുണ്ട്. ഇരകളോടൊപ്പം നില്‍ക്കേണ്ട ഇവിടുത്തെ കപട രാഷ്ട്രീയ നേതൃത്വം വേട്ടക്കാരോടൊപ്പം നില്ക്കുന്ന വിചിത്രമായ കാഴ്ചയും മാറാട് കണ്ടു. രാജ്യദ്രോഹിയായ മദനിയോടൊപ്പം നിന്നവര്‍ രാജ്യ സ്നേഹികളായ മാറാട്ടിലെ ജനങ്ങളോടൊപ്പം നിന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനും , ഇന്നത്തെ എം പി യും അന്നത്തെ കെ പി സി സി പ്രസിഡണ്ടുമായ കെ.മുരളീധരനും മാറാട്ടെ നീതി നിഷേധിക്കപ്പെട്ടവര്ക്കെതിരായി ഒരേ വേദിയില്‍ അണിനിരന്നു.
പക്ഷേ ഇത്തരം അവഗണനകളെ അതിജീവിച്ച് എതിര്‍പ്പുകളെ വകവയ്ക്കാതെ പണത്തിന്റേയും, അധികാര രാഷ്ട്രീയത്തിന്റേയും മതാധിഷ്ഠിത സ്വാധീനത്തിന്റേയും അഹങ്കാരത്തിനോട് ഹിന്ദു സമൂഹം പതറാതെ പടവെട്ടി . ഈ ധാര്‍മ്മിക മുന്നേറ്റത്തില്‍ സന്യാസി ശ്രേഷ്ഠന്മാരും,ഹിന്ദു സംഘടനാ നേതാക്കളും ധീവരസമൂഹവും സാമുദായിക ആചാര്യന്മാരും എല്ലാം മാറാട്ടെ കണ്ണീരൊപ്പാന്‍ കൂടെ നിന്നു. ആദ്യമാദ്യം ഒരു ചര്ച്ചക്കുപ്പോലും തയ്യാറല്ല എന്ന് ശഠിച്ച സര്‍ക്കാരിന് പിന്നീട് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാം എന്ന നിലപാടിലേക്ക് മാറേണ്ടി വന്നത് അതിശക്തവും ജനകീയവുമായ പ്രക്ഷോഭത്തിന്റെ ഫലമായിട്ടായിരുന്നു. ഹിന്ദു സമൂഹത്തിന്റെ ആത്മ ധൈര്യത്തിനും ആത്മവിശ്വാസത്തിനും മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് പറയുന്നതാവും ശരി. കോഴിക്കോട്ടെ മുതിര്ന്നപത്രപ്രവര്ത്തകരുടേയും, ഗാന്ധിയന്‍ സംഘടനകളുടേയും ഒക്കെ ചര്‍ച്ചക്കായുള്ള മുന്‍കയ്യെടുക്കലും ഗുണകരമായി. മാറാട്ടെ മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊടുക്കണമെന്നും ഈ കൂട്ടക്കൊലയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍, ഗുഢാലോചന, ഭീകരവാദ പിന്തുണ, സാമ്പത്തിക സഹായം എന്നിവ അന്വേഷണ വിധേയമാക്കണം എന്ന ആവശ്യവുമാണ് പ്രക്ഷോഭത്തിലൂടെ മുന്നോട്ട് വെച്ചത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുന്‍ നിര്‍ത്തി നടത്തിയ പ്രക്ഷോഭത്തെ തുടക്കത്തില്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. സര്‍ക്കാരും കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും മുസ്ലിം ലീഗും സിബിഐ അന്വേഷണത്തെ എതിര്‍ത്തവരായിരുന്നു. മാറാട് തോമസ് പി. ജോസഫ് കമ്മീഷന്റെ മുമ്പാകെ കൊടുത്ത മൊഴിയിലും ഇവരൊക്കെ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് നിര്‍ദ്ദേശിച്ചതോടെ സംസ്ഥാന സര്‍ക്കാറിന് അതിനെ എതിര്‍ക്കാനായില്ല. അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുത്ത ഹൈക്കോടതിയും സിബിഐ അന്വേഷണത്തെ അംഗീകരിച്ചു. ആദ്യം എതിര്‍ത്തവര്‍ പിന്നീട് ഗത്യന്തരമില്ലാതെ സിബിഐ അന്വേഷണത്തെ അനുകൂലിച്ചു എന്നതിന് കാലം സാക്ഷിയാണ്.
1921ല്‍ അരങ്ങേറിയ മലബാര്‍ മാപ്പിള ലഹളയുടെ മറ്റൊരു പതിപ്പായിരുന്നു മാറാട് കണ്ടത്. മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ നാം എത്തി നില്ക്കുമ്പോള് കേരളത്തില്‍ മറ്റൊരു കലാപത്തിന് കോപ്പുകൂട്ടാന്‍ മടിയില്ലാത്ത മത ശക്തികള്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. കമലാദാസിനെ മതം മാറ്റി കമലാ സുരയ്യ ആക്കിയവരും അവരെ പിന്തുണച്ചവരും തന്നെയാണ് ഇപ്പോള്‍ ‘കാപ്പനു ‘ വേണ്ടി ‘കോപ്പു ‘കൂട്ടുന്നത്. ഇരുപത്തി ഒന്നില്‍ ഊരിയ കത്തിയുമായി പാഞ്ഞു നടന്നവരാണ് അദ്ധ്യാപകന്റെ കൈ വെട്ടിയതും നന്ദുവിന്റെ നെഞ്ചത്ത് കത്തിയിറക്കിയതും. ഹലാലിന്റെ പേരില്‍ ഹാലിളകുന്നവര്ക്കും നോമ്പിന്റെ പേരില്‍ ഭക്ഷണം നിഷേധിക്കുന്നവര്‍ക്കും ഒരേ മുഖമാണ്. അന്ന് പാക്കിസ്ഥാനു വേണ്ടി കൂട്ടുനിന്നവരുടെ പിന്‍ഗാമികളാണ് ഇന്ന് മലബാര്‍ മാപ്പിള സ്ഥാനു വേണ്ടി പണിയെടുക്കുന്നത്. അവര്‍ പൗരത്വനിയമഭേദഗതിക്കെതിരായി കലാപം ഉയര്‍ത്തുന്നു. വാരിയന്‍ കുന്നനു വേണ്ടി വാതോരാതെ വാറോലകള്‍ ഇറക്കുന്നവരും മദനിക്കായി മതത്തെ മറയാക്കുന്നവരും ഒരേ മനസ്സുള്ളവര്‍ തന്നെ. തളി ക്ഷേത്രത്തിനെതിരായി പട നയിച്ചവരും,ശ്രീരാമ ജന്മഭൂമിക്കെതിരായി ശബ്ദിച്ചവരും ഒന്നു തന്നെ. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന് തിട്ടൂരമിറക്കിയവര്‍ തന്നെയാണ് 2047 ല്‍ ഇന്ത്യ ഞങ്ങള്‍ ഭരിക്കും എന്ന് പറയുന്നത്. അച്ചാരം കൈപ്പറ്റി ഇതിനെല്ലാം ഒത്താശ ചെയ്യുന്ന ഇന്നിന്റെ കാലത്തെ രാഷ്ട്രീയ മത സാംസ്കാരിക ബുദ്ധിജീവി പുരോഗമന മതേതര മുഖംമൂടികളെ കേരളം കാണാതിരുന്നു കൂടാ.
മാറാട് ഒരു സൂചനയായിരുന്നു. കേരളത്തില്‍ തങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദ്യേശിക്കുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെ പടപ്പുറപ്പാട്.എട്ട് സഹോദരങ്ങള്‍ നഷ്ടപ്പെട്ടു. പതിനഞ്ചില്‍ പരംപേര്‍ ജീവഛവങ്ങളായി. വീടും വള്ളവും വലയും എല്ലാം പോയി.ഒട്ടനവധി കഷ്ടപാടുകള്‍ ഉണ്ടായി. പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിച്ചു. എതിരാളികള്‍ പ്രബലന്മാരായിരുന്നു. പക്ഷേ ധീരന്മാരായ മാറാട്ടെ ഹിന്ദു സമൂഹം ഇത്തരം ശക്തികളുടെ മുമ്പില്‍ മുട്ടുമടക്കുന്നവരായിരുന്നില്ല. തങ്ങളുടെ പൂര്‍വ്വീക പാരമ്പര്യത്തില്‍ അടിയുറച്ച് നിന്ന് കാലങ്ങളായി സ്വീകരിച്ച ആദര്‍ശത്തിന്റെ പിന്‍ബലത്തില്‍ കടലിനോട് മല്ലടിക്കുന്ന കരുത്തോടെ അവര്‍ പൊരുതി. ആത്മാഭിമാനം പണയം വക്കാതെ അവര്‍ ഇന്നും പിറന്നമണ്ണില്‍ തന്നെ ജീവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍ തുടങ്ങിയ തീരദേശ മേഖലകളില്‍ നിന്ന് തങ്ങളുടെ ബന്ധുജനങ്ങള്‍ ജീവനുമായി പലായനം ചെയ്തെങ്കില്‍ മാറാട് നിന്ന് ഒരു കാരണവശാലും തങ്ങള്‍ കുടിയിറങ്ങില്ല എന്ന പ്രഖ്യാപനമായിരുന്നു പിന്തലമുറയുടേത്. മെയ് 2 ന് മാറാടിന്റെ മണ്ണില്‍ പിടഞ്ഞു വീണ ദാസനും, മാധവനും , കൃഷ്ണനും , ഗോപാലനും , ചന്ദ്രനും, പുഷ്പരാജനും, സന്തോഷും, പ്രജീഷിനും ആത്മ പ്രണാമം….. ഇവര്‍ ഉണര്‍ത്തി വിട്ട ആദര്‍ശാത്മക ജീവിതത്തിന്റെ പിന്‍ബലത്തില്‍ ഭാവി തലമുറക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന് മുന്നേറാം.
കെ.പി. ഹരിദാസ്
ഹിന്ദുഐക്യവേദി
സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: