പൂനെ: കൊവിഷീല്‍ഡ് വാക്സിന് ആവശ്യപ്പെട്ട് സമൂഹത്തിലെ ഉന്നതരുടെ വലിയ തോതിലുള്ള സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല. മുഖ്യമന്ത്രിമാര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ അടക്കമുള്ളവരില്‍ നിന്നാണ് ഇത്. ബ്രിട്ടനിലെ ദ ൈടംസിനു നല്കിയ അഭിമുഖത്തില്‍ പൂനെവാല പറഞ്ഞു.
വിപണിയിലുള്ള രണ്ട് വാക്സിനുകളില്‍ ഒന്നായ കൊവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഭീഷണിയെന്നു പറഞ്ഞാല്‍ പോര, അതിനേക്കാള്‍ വലുതാണ് സമ്മര്‍ദ്ദങ്ങള്‍, ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് അത്. തനിക്ക് വാക്സിന് ലഭിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. തന്നെക്കാള്‍ മുന്‍പേ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ലഭിക്കുന്നുവെന്ന് അവര്‍ക്ക് മനസിലാക്കാന്‍ പോലും ആകുന്നില്ല.
ഫോണ്‍കോളുകളിലെ ഭീഷണിയുടെ സ്വരം… ഞങ്ങള്‍ക്ക് വാക്സിന് ലഭിച്ചില്ലെങ്കില്‍ ഒന്നും ശരിയാകില്ല എന്ന മട്ടിലാണ് ഭീഷണി. അതിലെ മോശം ഭാഷയല്ല, അതിന്റെ സ്വരമാണ് ഭീഷണി… ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അവര്‍ എന്തു ചെയ്യുമെന്ന് അര്‍ഥമാക്കുന്നതാണ് അവ. ഈ അവസ്ഥ ഒഴിവാക്കാന്‍ ഞാന്‍ ലണ്ടനില്‍ തന്നെ തുടര്‍ന്നും താമസിക്കും, ഇപ്പോള്‍ ലണ്ടനിലുള്ള പൂനെവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: