ന്യൂദല്‍ഹി: ഇന്നലെ രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ നല്‍കിയത് 16,33,85,030 വാക്സിന് ഡോസുകള്‍. ഒരു കോടിയിലധികം വാക്സിന് ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങള്‍ക്ക് നല്‍കാനായി ബാക്കിയുണ്ട്.
ഏകദേശം 20 ലക്ഷം ഡോസുകള്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കൊവാക്സിന്, കൊവിഷീല്‍ഡ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിച്ചു. കൊവിഷീല്‍ഡ് മാസം അഞ്ചു കോടി ഡോസ് എന്നത് ആറു കോടിയാക്കും. കൊവാക്സിന് തൊണ്ണൂറ് ലക്ഷം ഡോസ് ഒരു കോടിയും ജൂലൈയോടെ അഞ്ചു കോടിയുമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: