ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷന് സ്ട്രാറ്റജി ശാസ്ത്രീയവും പകര്‍ച്ചവ്യാധിപ്രതിരോധം സംബന്ധിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. സുഭദ്രമായ അന്തിമ ആസൂത്രണത്തില്‍ അത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. തല്ക്കാലത്തേക്കുള്ള തട്ടിക്കൂട്ടലല്ല. അത് കൊണ്ടാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ 14 കോടി ജനങ്ങള്‍ക്ക് വാക്സിന് നല്കിയ രാജ്യമായി ഇന്ത്യ മാറിയത്. അതു 15 കോടിയും പിന്നിട്ടു മുന്നോട്ടു പോകുന്നു. വാക്സിന് നയം സൂക്ഷ്മമായി ചര്‍ച്ച ചെയ്താണു തയ്യാറാക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ ഫലംകണ്ട മികച്ച അനുഭവങ്ങള്‍, ലോകാരോഗ്യ സംഘടനയുടെ പൊതു പ്രവര്‍ത്തന നടപടിക്രമം (ടഛജ), രാജ്യത്തെ മുന്‍നിര വിദഗ്ധരുടെ ശുപാര്‍ശകള്‍ എന്നിവയില്‍ നിന്നെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ചു. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പരിരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനും ഇത് പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരമായി ഗവേഷണം, വികസനം, ഉത്പാദനം എന്നിവ പ്രോല്‍സാഹിപ്പിച്ച ശേഷം കേന്ദ്ര ഗവണ്മെന്റ് കാഴ്ചക്കാരായി കൈയും കെട്ടി മാറി നില്ക്കും എന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കില്‍ അത് അബദ്ധമാണ്. വാക്സിന് വിനിയോഗത്തിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ടു പോകില്ല.
ഇന്നു നിലവില്‍ വരുന്ന ദേശീയ വാക്സിനേഷന് നയത്തെക്കുറിച്ച് തെറ്റായ പ്രചരണം ഏറ്റവുമധികം നടക്കുന്നത് കേരളത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് എഴുതിയ കത്തുകളും അതിന്റെ ഭാഗമാണ്. നമ്മള് സാധാരണ പറയുന്ന അര്‍ത്ഥത്തിലുള്ള നയം (ജീഹശര്യ) അല്ല ഇത്. ഇതൊരു താല്‍ക്കാലിക ഉപായം ( ടൃേമലേഴ്യ) മാത്രമാണ്. മാറ്റങ്ങള്‍ക്കു വിധേയവുമാണ്. എന്നാല്‍ കേന്ദ്ര ഗവണ്മെന്റിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കാനും കടന്നാക്രമിക്കാനും ഒരു അവസരം കൂടി കിട്ടിയതുപോലെ മോദി വിരുദ്ധര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.
മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഇഞ്ചോടിഞ്ചു സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്സിന് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ യത്നിക്കുകയുമാണ്. രണ്ടാം തരംഗത്തിന് തൊട്ടുമുമ്പ് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തിലും ഏറെ താഴെയായിരുന്നു. റഷ്യ ,ജര്‍മനി, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനം ഇന്ത്യയെക്കാള്‍ കൂടുതലാണ് എന്ന് കണക്കുകളും പുറത്തുവന്നു. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി രൂക്ഷമാണ്. ഒന്നിച്ചു നില്ക്കുകയാണു വേണ്ടത്. രണ്ടാം തരംഗം വരുന്നതിനു മുമ്പും കേരളം പിടിയില്‍ നില്‍ക്കാത്ത സാഹചര്യത്തിലേക്കു വഴുതിയപ്പോള്‍ അതിനെ കേന്ദ്ര ഗവണ്മെന്റ് രാഷ്ട്രീയമായി കുറ്റപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയല്ല ചെയ്തത്. മറിച്ചു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ അധികം വാക്സിന് ഡോസുകള്‍ നല്‍കുകയും (74 ലക്ഷം വാക്സിന് ഡോസുകള്‍ കേരളത്തിന് കേന്ദ്രം സൗജന്യമായി നല്‍കിക്കഴിഞ്ഞു). ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ 5 ജടഅ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള പണം നല്‍കുകയും ചെയ്തു.
വാക്സിനുകളുടെ ലഭ്യതയെയും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന് നല്‍കേണ്ടതിനെയും അടിസ്ഥാനമാക്കി ‘ഡൈനാമിക് മാപ്പിങ്’ മാതൃകയാണ് ഇന്ത്യ പിന്തുടരുന്നത്. ഈ ഘട്ടങ്ങളിലെല്ലാം ഗവേഷണ സ്ഥാപനങ്ങളുമായും സ്വകാര്യ കമ്പനികളുമായും ഗവണ്മെന്റ് ഏകോപനം നിര്‍വഹിക്കുകയും സദാ കണ്ണുകളും കാതുകളും മനസ്സും തുറന്നുവച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയുമായിരുന്നു. വാക്സിന് ഉല്പാദന ശേഷി വര്‍ധിപ്പിക്കുകയും എത്തേണ്ടിടത്തെല്ലാം എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. രാജ്യത്തെ വാക്സിന് നിയന്ത്രണ, നിരീക്ഷണ സംവിധാനത്തില്‍ ഭരണപരമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. തന്മൂലം തദ്ദേശീയമായി നിര്‍മ്മിച്ച രണ്ട് വാക്സിനുകള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗം (എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍-ഇയുഎ) അനുവദിച്ചു. ഗവേഷണങ്ങള്‍, പരീക്ഷണങ്ങള്‍, വികാസം എന്നിവ സുഗമമാക്കുന്നതിന് വാക്സിന് നിര്‍മ്മാതാക്കളുമായി ഗവണ്മെന്റ് നിരന്തര സമ്പര്‍ക്കമാണ് പുലര്‍ത്തുന്നത്. ഇതിനായി ഒന്നിലധികം മന്ത്രിതല സംഘങ്ങളെ നിയോഗിച്ചു. വാക്സിന് ഉല്പാദന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കൂര്‍ പണം നല്‍കുന്നതിനും മടിച്ചില്ല. കൂടുതല്‍ ഇടങ്ങള്‍ നല്കി ഉല്‍പ്പാദനം വേഗത്തിലാക്കി. അതായത്, കേന്ദ്ര ഗവണ്മെന്റിന്റെ ആകെ പ്രവര്‍ത്തനങ്ങളില്‍ ബഹുഭൂരിഭാഗം ശ്രദ്ധയും വാക്സിന് ഉല്‍പ്പാദനത്തിന്റെ സൂക്ഷ്മാംശങ്ങളിലായി മാറിയ ദിനങ്ങള്‍. തുടക്കം മുതല്‍ തന്നെ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. വാക്സിനേഷന് യാഥാര്‍ത്ഥ്യമായതോടെ പൊതുജനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും സഹകരിച്ച് അതിവേഗം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന അനുഭവവും ആത്മവിശ്വാസവും ഉണ്ടായിരിക്കുന്നു. ഇതിനര്‍ത്ഥം സ്വകാര്യമേഖലയ്ക്ക് വാക്സിനേഷന് വിട്ടുകൊടുക്കുന്നു എന്നോ പാവപ്പെട്ടവര്‍ക്ക് വാക്സിന് നല്കുന്നതില് നിന്ന് ഗവണ്മെന്റ് മേഖല മാറിനില്ക്കുന്നു എന്നോ അല്ല.
അടുത്ത ഘട്ടത്തില്‍, ‘ദേശീയ വാക്സിന് തന്ത്രം’ ഉദാര വാക്സിന് വിലനിര്‍ണ്ണയവും വാക്സിന് പരമാവധി ആളുകളില്‍ എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു വശത്ത് വാക്സിന് നിര്‍മ്മാതാക്കളെ ഉല്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയും മറുവശത്ത് പുതിയ വാക്സിന് നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുകയും ചെയ്യും. ഇത് വാക്സിനുകളുടെ വിലനിര്‍ണ്ണയം, സംഭരണം, വിനിയോഗം എന്നിവ കൂടുതല്‍ അനായാസമാക്കുകയും വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാക്സിനുകളുടെ വ്യാപക ലഭ്യത ഉറപ്പാകും.
ഇന്നു പ്രാബല്യത്തില്‍ വരുന്ന ദേശീയ കോവിഡ്-19 വാക്സിനേഷന് സ്ട്രാറ്റജിയുടെ പ്രധാന ഘടകങ്ങള്‍: (1) വാക്സിന് നിര്‍മ്മാതാക്കള്‍ അവരുടെ കേന്ദ്ര ഔഷധ ലബോറട്ടറി(സിഡിഎല്‍)യില്‍ ഓരോ മാസവും ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 50% ഡോസുകള്‍ കേന്ദ്ര ഗവണ്മെന്റിനു നല്‍കും. ബാക്കി 50% സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. (2) നിര്‍മ്മാതാക്കള്‍ സുതാര്യമായ രീതിയില്‍ സംസ്ഥാന ഗവണ്മെന്റുകള്ക്ക് ലഭ്യമാകുന്ന 50%ന്റെ വിതരണത്തിന്റെയും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കു നല്കുന്നതിന്റെയും വില മുന്‍കൂട്ടി പ്രഖ്യാപിക്കും. ഈ വിലയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആശുപത്രികള്‍ വഴിയും നിര്‍മ്മാതാക്കളില്‍ നിന്ന് വാക്്സിന് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ ഗവണ്മെന്റിനു നീക്കിവച്ചത് ഒഴികെയുള്ള 50% ല്‍ നിന്നു മാത്രമായി വാങ്ങണം. സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന് ഈടാക്കുന്ന വില കേന്ദ്രം നിരീക്ഷിക്കും. (3) സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ക്ക് ഗവണ്മെന്റില് നിന്നു ഡോസുകള്‍ ലഭിക്കുകയും ഇതിന് ഒരു ഡോസിന് 250 രൂപ വരെ മാത്രം ഈടാക്കാനും കഴിയും. (4). ഗവണ്മെന്റ് വാക്സിനേഷന് കേന്ദ്രങ്ങളെ ആശ്രയിക്കുന്ന അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകരും മറ്റു മുന്നണിപ്പോരാളികളും 45 വയസ്സിനു മുകളിലുള്ളവരും ഇപ്പോഴുമുണ്ട്. അതുകൊണ്ട് 18 വയസ്സിനു മുകളിലുള്ള മറ്റെല്ലാവര്ക്കുമായിരിക്കും സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതലായി വാക്സിന് നല്‍കേണ്ടി വരിക.
ഗവണ്മെന്റിന്റെ എല്ലാ കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളിലും അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സൗജന്യമായിത്തന്നെ വാക്സിന് നല്‍കും. എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമാകും. എല്ലാ മുന്‍ഗണനാ വിഭാഗങ്ങളുടെയും രണ്ടാമത്തെ ഡോസിനു മുന്‍ഗണന നല്‍കും. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് കൊവിഡിന്റെ തുടക്കം മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന മോദി ഗവണ്മെന്റ് അതില്‍ ഒരു തരത്തിലുള്ള വീഴ്ചയും വരുത്താന്‍ തയ്യാറല്ല എന്നു തന്നെയാണ്.
ശോഭാ സുരേന്ദ്രന്
(ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: