മനില: ചൈനയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഫിലിപ്പൈന്‍സിനെ ഭരിക്കാന്‍ വരേണ്ടെന്നും രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറി ഡെല്ഫിന് ലോറെന്‍സാന.
സൗത്ത് ചൈന കടലില്‍ ഫിലിപ്പൈന്‍സ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് നീക്കങ്ങളില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികരണം. ഏകദേശം 3 ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഈ കടലിലൂടെ ഒരു വര്‍ഷം പോകുന്നത്. എന്നാല്‍ ഇതില്‍ ഫിലിപ്പൈന്‍സിനും അവകാശമുണ്ട്. ‘ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നതിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്, ‘ ലോറെന്‍സാന പറയുന്നു. സൗത്ത് ചൈന കടല്‍ ചൈനയുടെ കുടുംബസ്വത്തല്ലെന്നും ലോറെന്‍സാന തിരിച്ചടിച്ചു.
ചൈനയുടെ ചില ബോട്ടുകളുടെ സാന്നിധ്യംതങ്ങളുടെ കടല്‍ അതിര്‍ത്തിയില്‍ കണ്ടതിനെ തുടര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡ് സേനയെ ഫിലിപ്പൈന്‍സ് വിന്യസിച്ചത്. എന്നാല്‍ ഫിലിപ്പൈന്‍സ് പിന്മാറണമെന്നും തര്‍ക്കങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്ക് കൊണ്ടുവരരുതെന്നും ചൈന താക്കീത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: