യുണൈറ്റഡ് നേഷന്‍സ്:പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് വാക്സിന് തുല്ല്യതയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രവര്‍ത്തിച്ചതായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ.
എണ്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് നല്കി. യുഎന്‍ പൊതുസഭയുടെ യോഗത്തില്‍ ഇന്ത്യയുടെ സ്ഥിരദൗത്യത്തിന്റെ കൗണ്‍സിലര്‍ എ. അമര്‍നാഥാണ് ഇക്കാര്യം അറിയിച്ചത്. 150ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ജീവന്‍രക്ഷാമരുന്നുകളും മറ്റുപകരണങ്ങളും എത്തിച്ചുനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഒട്ടാകെ 65 ലക്ഷം ഡോസുകള്‍ ലോകമെമ്പാടും വിതരണം ചെയ്തു.
വാക്സിന്തുല്ല്യതയ്ക്കായി പ്രവര്‍ത്തിച്ച അംഗരാജ്യങ്ങള്‍, അന്താരാഷ്ട്രസംഘടനകള്‍, വാക്സിന് നിര്‍മ്മാതാക്കള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ ഉയര്‍ത്തിക്കാട്ടണമെന്നും യുഎന്‍ ആഗോള വാര്‍ത്തവിനിമയ വകുപ്പിനോട് (ഡിജിസി) ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: