കുട്ടനാട്: ‘വിനീഷ് തിരിച്ചറിഞ്ഞു, രണ്ടാം തരംഗത്തിന്റെ വേഗത’ എന്ന തലക്കെട്ടോടുകൂടി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ ചൊല്ലി സിപിഎമ്മില്‍ പോര്. ഡിവൈഎഫ്ഐ നേതാവും വെളിയനാട് ഗ്രാമപഞ്ചായത്തംഗവുമായ വിനീഷിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ മെമ്പര്‍ വേറിട്ട ഇടപെടല്‍ നടത്തുന്നുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ വാര്‍ത്തയ്ക്കും മെമ്പര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എല്‍സി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയുമായ ഉദയന്‍. നൂറ് കണക്കിന് അംഗങ്ങളുള്ള നമ്മുടെ വെളിയനാട് വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഎം നേതാവ് മെമ്പറുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്നത്.
ഉദയന്‍ പറഞ്ഞത് ഇങ്ങനെ… ജാഗ്രതാ സമതിയില്‍ ആരൊക്കെ അംഗങ്ങളാകും. പഞ്ചായത്ത് അംഗവും രണ്ട് രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരോ അംഗങ്ങളും വഴിയേ വന്ന ആരോഗ്യ പ്രവര്‍ത്തകനും കൂടിയിരുന്നു പോയാല്‍ ജാഗ്രതാ സമതിയാകുമോ?. റോഡിലൂടെ കിഴക്ക് പടിഞ്ഞാറ് നടന്നാല്‍ ഭവന സന്ദര്ശനമാകുമോ?. ജനങ്ങള്‍ സ്വന്തം നിലക്ക് മെഗാ വാക്സിനേഷന് പോയാല്‍ ആരുടെ എങ്കിലും ഇടപെടലാകുന്നതെങ്ങനെ. തള്ളിനും ഒരതിരു വേണം. സിപിഎം നേതാവിന്റെ പരസ്യ പ്രസ്താവന വന്നതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: