ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കും. സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിച്ചു. ഭീകര സംഘടനയുമായി അടുത്ത ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ ചില സംസ്ഥാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു. കേന്ദ്രം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ നടപടികള്‍ എടുത്തു വരികയാണ്. സിദ്ദിഖ് കാപ്പന് കേസ് പരിഗണിക്കവേ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
യു.എ പി.എ കേസില്‍ ജയിലില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും മേത്ത വാദിച്ചു.
കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. ആരോഗ്യവിഷയത്തില്‍ ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാന്‍ വ്യക്തമായ നിര്‍ദേശം നല്കി. അതായത് ഇനി ജാമ്യവിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന സന്ദേശം കോടതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: