ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയും സ്ഥിരീകരിച്ചു.
പ്രഭവകേന്ദ്രത്തില്‍ 17 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂകന്പമുണ്ടായ സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. കേന്ദ്രത്തിനു സാധിക്കുന്ന എല്ലാ സഹായവും നല്‍കും.
ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി സംസാരിച്ചിരുന്നു. ആസാമിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആസാമിലെ സോനത്പുരിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: