തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്സിന് നയത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് നടക്കും. വീടിന് മുന്നില്‍ പ്ലക്ക് കാര്‍ഡ് പിടിച്ച് ഇരുന്നാണ് പ്രതിഷേധം. വൈകുന്നേരം 5.30 മുതല്‍ 6 മണിവരെ അരമണിക്കൂര്‍ ദൈര്‍ഘ്യമാണ് സമരത്തിനുള്ളത്. കേന്ദ്ര വാക്സിന് നയം വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് സിപിഎം സമരം.
അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദഗിവസം വ്യക്തമാക്കിയിരുന്നു. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത.
സംസ്ഥാനത്ത് കഴിഞ്ഞദിവസം 32,819 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിരുന്നില്ല. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 32 മരണങ്ങളും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: