ന്യൂദല്‍ഹി: രാജ്യത്തെ ഓക്സിജന്‍ ടാങ്കറുകളുടെ കുറവ് പരിഹരിക്കുന്നതിന്, കേന്ദ്ര ഗവണ്മെന്റ് 10 മെട്രിക് ടണ്ണും 20 മെട്രിക് ടണ്‍ ശേഷിയുമുള്ള 20 ക്രയോജനിക് ടാങ്കറുകള്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്കു നല്കി. നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക മെഡിക്കല്‍ ഓക്സിജന്റെ (എല്‍എംഒ) നീക്കം ഒരു ചലനാത്മക പ്രക്രിയയാണ്. ക്രയോജനിക് ടാങ്കറുകളുടെ ലഭ്യതക്കുറവ് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് എല്‍എംഒ ലഭ്യമാക്കുന്നതിന് തടസ്സമായി മാറി. ഇത് പരിഹരിക്കുന്നതിനായണ് 20 മെട്രിക് ടണ്ണും 10 മെട്രിക് ടണ്ണും ശേഷിയുള്ള ഇരുപത് ക്രയോജനിക് ഐഎസ്ഒ കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്തു.
എംപവര്‍ഡ് ഗ്രൂപ്പ് 2ന്റെ (ഇജി 2) മൊത്തത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യവസായ ഗതാഗത, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി (ഡിപിഐഐടി) കൂടിയാലോചിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഈ ടാങ്കറുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: