ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല.
വാക്സിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ നല്കി ഇന്ത്യയെ സഹായിക്കാമെന്ന് ഈയിടെ വാഗ്ദാനം ചെയ്ത യുഎസിനോട് നഡേല്ല നന്ദി പറഞ്ഞു. കോവി ഷീല്‍ഡ് വാക്സിനുകള്‍ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍, മരുന്നുകള്‍, ഓക്സിജന്‍ ബെഡുകള്‍ എന്നിവ അയക്കാമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്കുന്ന ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ മൈക്രോസോഫ്റ്റ് പങ്കാളികളാകുമെന്നും നഡേല്ല പറഞ്ഞു. ‘മൈക്രോസോഫ്റ്റ് അവരുടെ ശബ്ദവും വിഭവങ്ങളും സാങ്കേതികവിദ്യയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കും. ഓക്സിജന്‍ സംബന്ധമായ ഉപകരണങ്ങള്‍ വാങ്ങാനും പിന്തുണയ്ക്കും,’ ‘ട്വീറ്റില്‍ സത്യ നഡേല്ല പറഞ്ഞു.
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച മൈക്രോസോഫ്റ്റില്‍ സിഇഒ ആകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സത്യ നഡേല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: