പാറ്റ്ന: : കൊറോണ പോസിറ്റീവായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി . ബീഹാറിലെ പാറ്റ്ന നഗറിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ അതുൽ ലാലാണ് ഭാര്യ തുളിക കുമാരിയെ കൊലപ്പെടുത്തിയത്. മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം അതുൽ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും കൊറോണ ബാധിക്കുമെന്ന ഭയത്താൽ അയൽക്കാർ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചില്ലെന്നും പോലീസ് പറഞ്ഞു. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ അതുൽ ലാൽ ഭാര്യയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
6 ഉം 9 ഉം വയസ്സുള്ള രണ്ട് മക്കൾ ക്രൂരകൃത്യം കണ്ട് നിലവിളിച്ചതോടെയാണ് അതുൽ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: