ചെന്നൈ: അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കും. ദിവസേന ആയിരം ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വേദാന്ത കമ്പനി വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. തമിഴ്നാട്ടില്‍ കോവിഡ് കേസകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്ലാന്റില്‍ ഓക്സിജന്‍ ഉത്പാദനം ആരംഭിക്കാനുള്ള തീരുമാനം. സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കും. ചെമ്പ് ഉത്പാദനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
2018-ലാണ് കമ്പനി അടച്ചു പൂട്ടിയത്. മലിനീകരണം ആരോപിച്ചു പ്രതിഷേധിച്ച പ്രദേശവാസികള്‍ക്കെതിരായ വെടിവയ്പ്പില്‍ 13 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. തുറക്കാന്‍ അനുമതി തേടി പല തവണ കമ്പനി നിയമവഴി തേടിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: