തിരുവനന്തപുരം : സംസ്ഥാനത്ത്് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. പാല്, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. കോവിഡ് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്.
ഹോട്ടലുകളില്‍ പാഴ്സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. കെഎസ്ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.
നിയന്ത്രണങ്ങളോട് ജനം പൊതുവേ അനുകൂലമായാണ് ശനിയാഴ്ച പ്രതികരിച്ചത്. നിരത്തുകള്‍ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്. കെഎസ്ആര്‍ടി 60 ശതമാനം സര്‍വ്വീസ് തുടങ്ങിയെങ്കിലും ആളുകള്‍ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സര്‍വ്വീസ് കുറച്ചു.നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ ഇന്നും രാവിലെ മുതല്‍ പോലീസ് രംഗത്തിറങ്ങും.
കുതിച്ചുയരുന്ന കൊവിഡ് കണക്കുകള്‍ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടര്‍ന്നേക്കാം. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും വരാന്‍ ഇടയുണ്ട്.
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാരാന്ത്യത്തില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. കുതിച്ചുയരുന്ന കൊറോണ കേസുകള്‍ നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: