പിരിയുകയല്ല നാം
അക്ഷരം അടുക്കി അടുക്കി
എത്രയോ ജീവിത
ജലാശയം തീര്‍ത്തതിന്
തുടിപ്പിനാല്‍
ഹൃദയം കുളിര്‍ത്ത്
യാത്ര തുടരുകയല്ലയോ…?
അന്നാദ്യമായ്
പാഠപ്പുര തന്
പടികടന്നെത്തിയ നാളുകള്‍
നിറമറ്റ് പോകാതെ
നക്ഷത്ര ശോഭ തെളിയിച്ചേയിരിപ്പൂ എങ്കിലും
മീനവും കര്ക്കിടക്കുമായി
പകുക്കുന്നൂ സ്മരണകള്‍..
നമ്മില്‍ വേനലാടിയ നിമിഷങ്ങള്‍
ഉള്ളു വിങ്ങി നിശബ്ദമായ്
തേങ്ങിയ രാവുകള്‍ പകലുകള്‍
എല്ലാം മറക്കുന്നു നാം
കുരുന്നു മുഖങ്ങളില്‍
തെളിയുന്ന കളങ്കമറ്റ
ശോഭയാല്‍ നിര്‍വൃതി.
എത്ര ഭാഗ്യശാലികള്‍ നാം
ഗുരുവരന്മാരായി
ജന്മം നിര്വൃതിയാടിയ
നാളുകള്‍, നാളെകള്‍.
മായ്ക്കുവാനാവില്ലല്ലോ
ജീവിതനേര് സത്യമോതി
പഠിപ്പിച്ച ദീര്‍ഘ സൗഭാഗ്യങ്ങളെ….
നേരിന് വെളിച്ചം
തിളയ്ക്കും മനങ്ങളില്‍
ശോഭിച്ച് നാമിരിക്കും
ഇനിയുള്ള നാളുകള്‍
കനവില്‍ നാം കാണും
നീണ്ട വരാന്തകള്‍
കേള്‍ക്കുന്നു, ഓടിക്കളിക്കും
കുരുന്ന് കാലൊച്ചകള്‍
ഓര്‍മയില്‍ നാമെത്ര
ഞെട്ടിയുണരും
ഇന്ന് സ്കൂളില്ലയോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: