ന്യൂദല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ച് ജനരോഷം തിരിച്ചുവിടാന്‍ കമ്മ്യൂണിസ്റ്റുകളും പരിസ്ഥിതിവാദികളും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അതില്‍ ഒന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ഡയറക്ടര്‍ തന്നെ തള്ളിക്കളഞ്ഞു.
ഓക്സിജന്‍ ക്ഷാമം മൂലം എയിംസ് അടച്ചു എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെയാണ് ഈ കള്ളം പ്രചരിച്ചത്. അതിന് തുടക്കമിട്ടവരില്‍ ഒരാള്‍ സിപി ഐ(എംഎല്) പൊളിറ്റ് ബ്യൂറോ അംഗവും ഓള് ഇന്ത്യാ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന് ( എ ഐപി ഡബ്ല്യുഎ) സെക്രട്ടറി കവിതാ കൃഷ്ണനാണ്. ഓക്സിജന്‍ ക്ഷാമം മൂലം എയിംസിന്റെ എമര്‍ജന്‍സി വാര്‍ഡ് അടച്ചു എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ തന്നെ ഇതിന് വിശദീകരണവുമായി രംഗത്ത് വന്നു. ഇവിടെ ഓക്സിജന്‍ ക്ഷാമമില്ലെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതോടെ പലരും ട്വീറ്റുകളും മെസ്സേജുകളും പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: