കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്റ്റിലായ സരിതയെ ബെവ്കോ തൊഴില്‍ തട്ടിപ്പിലും അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി.
ബെവ്കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച നെയ്യാറ്റിന്‍കര പൊലീസിന് അനുമതി നല്കി. ഇതോടെ നെയ്യാറ്റിന്‍കര പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി വെള്ളിയാഴ്ച തന്നെ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. പക്ഷെ നെയ്യാറ്റിന്‍കര പൊലീസിന്റെ തിരക്കിട്ട അറസ്റ്റ് നീക്കത്തില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്.
ബെവ്കോ തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര എസ് ഐ ഉള്‍പ്പെടെയുള്ളവരാണ് കോഴിക്കോട്ടേക്ക് പോയത്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഇത്രയും കാലം തിരുവനന്തപരുത്ത് ഉണ്ടായിട്ടും തൊഴില്‍ തട്ടിപ്പ് കേസില്‍ നെയ്യാറ്റിന്‍കര പൊലീസ് സരിതയെ കസ്റ്റഡിയിലെക്കാത്തതിലാണ് വിമര്‍ശനം ഉയരുന്നത്. അന്നൊക്കെ സരിത ഒളിവിലാണെന്നും തെരച്ചില്‍ നടത്തുകയാണെന്നുമായിരുന്നു നെയ്യാറ്റിന്‍കര പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കസബ പൊലീസ് സോളാന്‍ കേസില്‍ തിരുവനന്തപുരത്ത് എത്തി സരിത നായരെ പിടികൂടിയതോടെ നെയ്യാറ്റിന്‍കര പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇതോടെയാണ് സരിതയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ തിടുക്കപ്പെട്ട നെയ്യാറ്റിന്‍കര പൊലീസ് കോടതിയെ സമീപിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: