ന്യൂദല്‍ഹി:കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തത്സമയ സംപ്രഷണം കെജ് രിവാളിന്റെ ഓഫിസില്‍ നിന്ന് ചാനലുകള്‍ സംപ്രേഷണം ചെയ്തതില്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചു.
ഈ യോഗം മാധ്യമങ്ങളില്‍ ലൈവായിക്കൊടുത്തത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാക്കാലോ, എഴുത്തുവഴിയോ കൃത്യമായ നിര്‍ദേശങ്ങളില്ലാത്തതിനാലാണ്. ഇതിന് മുമ്പും പൊതുപ്രാധാന്യമുള്ള പല സംവാദങ്ങളും ലൈവായി നല്കുകയുണ്ടായിട്ടുണ്ട്. എന്തായാലും, എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നു,’ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ചാനലുകള്‍ ഈ യോഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് മനസ്സിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരസ്യമായി യോഗത്തില്‍ ശാസിച്ചിരുന്നു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തുന്ന കൊവിഡ് അടിയന്തര യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ വഴിയൊരുക്കിയത് തെറ്റാണെന്നും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മോദി യോഗത്തില്‍ തന്നെ കെജ്രിവാളിനോട് പറഞ്ഞിരുന്നു. യോഗത്തിലെ മര്യാദകള്‍ പാലിക്കണം. കൃത്യമായ സമയത്ത് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി കെജ്രിവാളിനോട് നിര്‍ദ്ദേശിച്ചിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തിലെ കെജ്രവാളിന്റെ പരമാര്‍ശങ്ങളാണ് ലൈവായി ദേശിയീ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത്. കൊറോണ വ്യാപനം രൂക്ഷമാണെന്നും ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെജ്രിവാള് പ്രധാനമന്ത്രിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡല്‍ഹിയിലേക്ക് ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്നും കെജ്രിവാള് പറഞ്ഞു.
കെജ്രിവാള് യോഗത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ തത്സമയം പങ്കുവെച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന യോഗത്തിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ആദ്യമായാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള കെജ് രിവാളിന്റെ നാടകമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: