ഡോ.പി.പി. ബിനു
(കണ്‍വീനര്‍ മീഡിയസെല്‍ ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘം)
ഉള്‍ക്കൊള്ളാനും തിരുത്താനും കരുത്തുണ്ടാവേണ്ട അദ്ധ്യാപകര്‍ വരും തലമുറയെ വഴിതെറ്റിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്രസര്‍വ്വകലാശാലയില്‍ ഉണ്ടായത്.അന്തര്‍ദേശീയ ബന്ധങ്ങളും രാഷ്ട്രമീമാംസയും ഐച്ഛികമായി പഠിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത അദ്ധ്യാപകന് (ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍) ഫാസിസവും നാസിസവും എന്ന വിഷയത്തിന്റെ മര്‍മ്മ ഭാഗമായി അവതരിപ്പിച്ചത് 2014 മുതല്‍ ഭാരതം ഫാസിസ്റ്റ് രാഷ്ട്രമായി മാറി എന്ന അധിക്ഷേപമാണ്. അര്‍ജന്റീന, ചിലി, സ്പെയിന്,പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന ഏകാധിപത്യ, യാഥാസ്ഥിതിക, ഫാസിസ്റ്റ്, പട്ടാള ഭരണകൂടങ്ങളുടെ കൂട്ടത്തിലേക്കാണ് ഭാരതത്തേയും ഈ അദ്ധ്യാപകന് ചേര്‍ത്തിരിക്കുന്നത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭാരതത്തിന്റെ ഭരണകൂടത്തെയാണ് ഫാസിസ്റ്റ് രാഷ്ട്രങ്ങളുമായി തുലനം ചെയ്തത്. എന്നാല്‍ റഷ്യയില്‍ ലെനിന്റേയും സ്റ്റാലിന്റേയും നേതൃത്വത്തില്‍ നടന്ന ഏകാധിപത്യത്തെയും സമാനതകളില്ലാത്ത കൂട്ടക്കൊലകളെയും അദ്ദേഹം പരാമര്‍ശിക്കാതെ പോയത് തന്റെ ഇടതുപക്ഷ അനുഭാവം കൊണ്ടാവാം.സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകന് തന്റെ അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്തേയും സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും ഇത്രയും വസ്തുതാ വിരുദ്ധമായും തന്റെ സങ്കുചിത രാഷ്ട്രീയ വിദ്വേഷത്തിന്റെ നിറം കലര്‍ത്തിയും അവഹേളിക്കാന്‍ കഴിയുന്നുവെന്നത് തന്നെ യഥാര്‍ത്ഥത്തില്‍ ഭാരതം ഇപ്പോള്‍ ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരല്ല എന്നതിന്റെ ഏറ്റവും നല്ല തെളിവ് തന്നെ. ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ എതിര്‍വാദം ഉന്നയിച്ചവര്‍ പുറം ലോകം കാണാറില്ലെന്നത് ലോക അനുഭവങ്ങള്‍ തെളിയിക്കുന്നു. നീതിപീഠത്തേയും ഭരണസംവിധാനത്തേയും തന്റെ കൈപ്പിടിയിലാക്കിയ ഏകാധിപതി ഇന്ദിരാഗാന്ധിയുടെ അടിച്ചമര്‍ത്തലുകള്‍ അധ്യാപകന്അറിയാത്തതല്ല.
സര്‍വ്വകലാശാല ചട്ടങ്ങള്‍ക്കുവിരുദ്ധമായി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുക മാത്രമല്ല അവഹേളിക്കുക കൂടിയാണ് ഈ അദ്ധ്യാപകന് ചെയ്തത്. ദേശവിരുദ്ധമായ രീതിയില്‍ അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകന് യഥാര്‍ത്ഥത്തില്‍ നാളെത്തെ പൗരനെ ദേശവിരുദ്ധരാക്കുകയല്ലേ ചെയ്യുന്നത്.വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയ വിദ്വേഷം ജനിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമവും അദ്ദേഹത്തിന്റെ ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ കാണാം. ഒരു സര്‍ക്കാര്‍ ജീവനക്കാരന് പുലര്‍ത്തേണ്ട രാഷ്ട്രീയ നിഷ്പക്ഷത മറന്നിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്. രാജ്യം ഭരിക്കുന്ന കക്ഷിയേയും രാഷ്ട്രീയസ്വയം സേവകസംഘത്തേയും പരിവാര്‍ സംഘടനകളേയും ഫാസിസ്റ്റുകളെന്ന് അധിക്ഷേപിക്കാന്‍ അദ്ദേഹം തയ്യാറായി. കാലാകാലങ്ങളായി ഭാരതത്തിലേയും പ്രത്യേകിച്ച് കേരളത്തിലേയും കാമ്പസുകള്‍ ഇടതുപക്ഷ സംഘടനകളുടെ പിടിയിലാണ്. ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടനകളും ഒപ്പം അദ്ധ്യാപക സംഘടനകളും കാമ്പസുകളുടെ നിലവാരം തകര്‍ത്ത് ഇടതുപക്ഷ അക്രമരാഷ്ട്രീയത്തിന് വളരാനുള്ളവേദിയാക്കി മാറ്റിയിരിക്കുകയാണ്. ഇടതുപക്ഷം ഇന്ന് ജിഹാദിപക്ഷത്തിനു വഴിമാറിയപ്പോള്‍ ആര്‍എസ്എസ്സിനേയും ഹിന്ദുത്വശക്തികളേയും തള്ളിപറയുന്നതിലൂടെ അവര്‍ പ്രതീക്ഷിക്കുന്നത് ദേശവിരുദ്ധ ശക്തികളുടെ വോട്ടും ഒപ്പം പണവുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരളത്തിലെ പ്രമുഖ കാമ്പസുകളില്‍ (മഹാരാജാസ്, മോഡല്എഞ്ചിനിയറിം കോളജ്, എംഎ കോളജ്) പ്രസിദ്ധീകരിച്ച മാഗസിനുകളിലെ ഒരു പൊതു പ്രവണതയായിരുന്നു ഹിന്ദു ദേവി ദേവന്മാരെ അധിക്ഷേപിച്ചത്.
തീവ്ര ഇസ്ലാമികപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം ദേശവിരുദ്ധതയും ഒപ്പം ഹിന്ദുവിരുദ്ധതയുമാണെന്ന് ഇവിടുത്തെ പുരോഗമന ഇടതുപക്ഷവാദികള്‍ തീര്‍ച്ചപ്പെടുത്തുന്നു. ഇടത് അധ്യാപക സംഘടനകളാണ് ഇതിന് കളമൊരുക്കുന്നത്.
തീവ്ര ഇടതുപക്ഷ-ജിഹാദി കൂട്ടുകെട്ട് നടത്തുന്ന ദേശവിരുദ്ധ നീക്കങ്ങള്‍ക്ക് മുമ്പും പിന്തുണ നല്കിയിട്ടുള്ളവ്യക്തിയാണ് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍.
മഹാരാഷ്ട്രയില്‍ നക്സല്‍ തീവ്രവിഭാഗങ്ങള്‍ക്കെതിരെ ഭാരത സുരക്ഷാ സേന നടത്തിയ നീക്കങ്ങളെ തള്ളിപ്പറയുകയും സേനാ നീക്കങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് രാജ്ഭവനിലേക്ക് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായി ചേര്‍ന്ന് മാര്‍ച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തതിന്റെ പേരില്‍ നടപടി നേരിടേണ്ട ഇദ്ദേഹത്തെ സര്‍വ്വകലാശാലയിലെ ഇടത് സംഘടനകളുടെ സഹായത്തോടെ സംരക്ഷിക്കുകയാണ് ചെയ്തത്. തുടര്‍ന്നും ഈ അദ്ധ്യാപകന് തന്റെ പദവിക്കു യോജിക്കാത്ത രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശമ്പളം വെട്ടിക്കുറക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് (സിസിഎസ്) റൂള്‍ നമ്പര്‍ 9 അനുസരിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരന് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നു വിളിച്ച് അവഹേളിക്കുകയാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അദ്ധ്യാപകന് ചെയ്തത്.
അദ്ധ്യാപകന്റെ അറിവിലും സത്യസന്ധതയിലും വിശ്വാസമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ മനസില്‍ ദേശവിരുദ്ധ വികാരം ജനിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ഇതിലുണ്ടണ്ടണ്ട്. എന്തിനേറെ നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്കിയ നടപടിയെ പോലും ഫാസിസത്തിന്റെ ഉദാഹരണമാക്കാന്‍ ശ്രമിക്കുകയാണ് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍. സര്‍വ്വീസ് ചട്ടങ്ങളും ഒപ്പം അദ്ധ്യാപകന് എന്ന നിലയില്‍ നിര്‍വ്വഹിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ലംഘനവും നടത്തിയ ഇദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്തതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് സര്‍വ്വീസില്‍ നിന്നും പുറത്താക്കേണ്ടത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും ഒപ്പം നമ്മുടെ കാമ്പസില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ദേശവിരുദ്ധ ശക്തികളെ നിയന്ത്രിക്കുന്നതിന് അനിവാര്യമാണ്. ദേശവിരുദ്ധ ശക്തികളുടെ താവളമായിരുന്ന ജെഎന്‍യു അടക്കമുള്ള കാമ്പസുകള്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. വടക്ക് നിന്ന് തെക്കോട്ടു താവളം മാറ്റുന്ന ഇടതു-ജിഹാദി കൂട്ടുകെട്ട് കേരളത്തിലെ കാമ്പസുകളില്‍ ചുവടുറപ്പിക്കുന്നത് തടയണമെങ്കില്‍ അദ്ധ്യാപകര്‍ ഉയര്‍ന്ന ദേശീയബോധവും സ്വതന്ത്രചിന്തയും ഉള്ളവരായേ മതിയാവൂ. ബഹുമാനപ്പെട്ട സര്‍വ്വകലാശാല ഉപകുലപതി ഈ അദ്ധ്യാപകന്റെ പേരില്‍ മാതൃകാപരമായ നടപടി ഏടുത്ത് അദ്ധ്യാപക സമൂഹത്തിനേറ്റ കളങ്കം മാറ്റിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: