ജറുസലം: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി സിറിയ. വ്യോമപ്രതിരോധ മിസൈല്‍ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ ആണവ നിലയത്തിന് സമീപം സിറിയ ആക്രമണം നടത്തിയത്. ആക്രമണം നടന്ന ഉടന്‍ സൈന്യം അപായ സൈറണ്‍ മുഴക്കി. ഇതോടെ രാജ്യത്തെ ജനങ്ങള്‍ ഭയചകിതരായെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു പുലര്‍ച്ചെയാണ് സിറിയ ആക്രമണം നടത്തിയത്.
മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടം ഉണ്ടായില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. സിറിയ കരയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിച്ച മിസൈലുകളായിരുന്നു നഗരത്തില്‍ പതിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല. ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സൈനിക സൈനിക തലവന്മാരുമായി ചര്‍ച്ച നടത്തി.
കൂടുതല്‍ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാനായി വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചുവെന്നും. തുടര്‍ന്ന് സിറിയയുടെ മിസൈല്‍ ലോഞ്ചറും വ്യോമ പ്രതിരോധ സംവിധാനവും തകര്‍ത്തുവെന്നും ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ദിമോണ നഗരത്തിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തി. ദമാസ്കസിനു സമീപം ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും നാലു സൈനികര്‍ക്കു പരുക്കേറ്റുവെന്നും സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: