കൊല്‍ക്കത്ത: ബംഗാളിലെ കൂച്ച് ബീഹാറില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കേന്ദ്ര സേനയെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വയം രക്ഷാര്‍ത്ഥം സേന വെടിവെച്ചതെന്നും അതിലാണ് നാല് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഇപ്പോള്‍ മരിച്ച പ്രവര്‍ത്തകരെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച മമതയുടെ ശബ്ദരേഖ പുറത്തായി.
മരിച്ചവരുടെ ശവശരീരങ്ങള്‍ പ്രദര്‍ശിപ്പിച്ച് റാലി നടത്താന്‍ മമത പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. ഏപ്രില്‍ 10ന് നാലാംഘട്ട വോട്ടെടുപ്പിലാണ് 350 പേരടങ്ങുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ സംഘം ആയുധങ്ങളും വടിയുമായി സിതര്‍കുച്ചിയിലെ ബൂത്ത് പിടിച്ചെടുക്കാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സി ഐഎസ്എഫ് ജവാന്മാരെ പോളിംഗ് ബൂത്ത് പരിസരങ്ങളില്‍ നിയോഗിച്ചിരുന്നു. ഇത്തരം ബൂത്ത് പിടിത്തം പതിവായതിനാല്‍ അത് ഒഴിവാക്കാനായിരുന്നു ഇത്തവണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയത്. രാവിലെ തന്നെ ചിലര്‍ ബോംബെറിഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഈ കോമ്പൗണ്ടിലേക്ക് കടക്കാന്‍ പറ്റാത്ത വിധം ലോക്കല്‍ പൊലീസിനെ തടയുകയും ചെയ്തു. എന്നാല്‍ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചയക്കാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി.
ഇതിനിടെ ബൂത്തില്‍ കയറിയ പ്രവര്‍ത്തകര്‍ സി ഐഎസ്എഫ് ജവാന്മാരെ വടികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ചിലര്‍ പട്ടാളക്കാരുടെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോഴാണ് കേന്ദ്ര സേനയുടെ ജവാന്മാര് വെടിവെച്ചത്. ഇതില്‍ നാല് യുവാക്കളാണ് മരിച്ചത്- മോനിറുജ്ജമാന്‍ (28), ഹമിദുള്‍ മിയന് (30) നൂര്‍ അല്‍മ മിയാന്‍ (21), സമിയുള്‍ ഹഖ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
മമത ബാനര്‍ജി പറഞ്ഞത് വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്നവരാണ് കൊല്ലപ്പെട്ടതെന്നാണ്. ഇവരെ കൊന്നതില്‍ അവര്‍ കേന്ദ്രസേനയെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് മമത കൂച് ബീഹാറിലെ മുന്‍ എംപിയും തൃണമൂലിന്റെ പ്രാദേശിക നേതാവുമായ പാര്‍ത്ഥ പ്രതിം റോയുമായി നടത്തിയ സംഭാഷണമാണ് മമതയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയത്. ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണ് ഈ സംഭാഷണ ശകലം പുറത്ത് വിട്ടത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു. മരിച്ചവര്‍ തൃണമൂല്‍ പ്രവര്‍ത്തകരാണോ എന്നാണ് മമത ആദ്യം ചോദിക്കുന്നത്. അതെ എന്ന മറുപടി കേട്ടപ്പോള്‍ പൊടുന്നനെ മമതയുടെ ശബ്ദം കൂടുതല്‍ കര്‍ക്കശമായി. പെട്ടെന്ന് ഇന്‍ക്വസ്റ്റ് നടത്തി ജഡം ബന്ധുക്കള്‍ക്ക് കഴിയുന്നതും വേഗം വിട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ മമത ചെയ്യേണ്ടത്. പകരം മമത പാര്‍ത്ഥ പ്രതിം റോയിയോട് നിര്‍ദേശിക്കുന്നത് യാതൊരു കാരണവശാലും ജഡങ്ങള്‍ വിട്ടുകൊടുക്കരുതെന്നും അത് വെച്ച് റാലി നടത്താനുമാണ്.
ശബ്ദരേഖയില്‍ വന്ന സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്: ‘ പാര്‍ത്ഥ, നിന്റെ വോട്ട് പെട്ടെന്ന് ചെയ്യ്, എന്നിട്ട് നമുക്ക് പുറത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാം. സിആര്‍പിഎഫ് ഉള്‍പ്പെടെ എല്ലാവരേയും ഞാന്‍ അറസ്റ്റ് ചെയ്യിക്കാം. എല്ലാ ജഡങ്ങളും അവിടെ വെക്ക്. നമുക്ക് ഈ ജഡങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉടനെ റാലി നടത്താം. നാളെ തന്നെ ജഡങ്ങള്‍ വെച്ച് റാലി നടത്താം. ബന്ധുക്കളുടെ വിളിച്ച് ഉടനെ ജഡങ്ങള്‍ കൈമാറാന്‍ പറ്റില്ലെന്ന് വിളിച്ച് പറയണം. ആദ്യം വോട്ട് ചെയ്യ് എന്നിട്ട് സമാധാനമായി ഇരിക്ക്. അവര്‍ ഇങ്ങിനെ ചെയ്തത് നീ വോട്ട് ചെയ്യാതിരിക്കാനാണ്. ഒരു എഫ് ഐആര്‍ ഫയല്‍ ചെയ്യ്. ഒരു വക്കീലിനെ വിളിക്ക്. ഇതൊന്നും നീ തനിയെ ചെയ്യേണ്ട. മരിച്ചവരുടെ കുടുംബാംഗങ്ങളാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എഫ് ഐആര്‍ ഫയല്‍ ചെയ്യാന്‍ ഞാന്‍ പറയാം. പൊലീസ് തല്ക്കാലം മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കില്ല.
വക്കീലുമായി സംസാരിച്ച് നമുക്ക് നല്ല ഉറപ്പുള്ള ഒരു കേസ് കൊടുക്കാം. അപ്പോള്‍ എല്ലാവരേയും കുടുക്കാന്‍ കഴിയും. കമാന്‍ഡ് സോണ്‍ എസ്പി, ഐസി എല്ലാവരേയും കുടുക്കാം. സമാധാനമായിരിക്ക്, വോട്ട് ചെയ്യ്. നമ്മുടെ പോളിംഗ് ഏജന്റുമാര്‍ക്ക് കരുത്ത് കൊടുക്ക്. ബൂത്തില്‍ പോയി നമ്മുടെ ആളുകളോട് പറയണം സുരക്ഷാ സേനയാണ് ഇത് ചെയ്തതെന്ന്. അപ്പോള്‍ മറ്റ് ആളുകള്‍ വോട്ട് ചെയ്യാന്‍ ഭയപ്പെടും. ബിജെപിയാണ് ദേശിയ പൗരത്വ നിയമം നടപ്പാക്കാനും ഡിറ്റന്‍ഷന്‍ കാമ്പും സംഘടിപ്പിക്കാന്‍ ഇത് ചെയ്യണമെന്ന് പറയണം.’ – ഇത്രയുമാണ് മമതയുടെതായി പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നത്.
ജനാധിപത്യത്തിനെതിരായ ഗൂഡാലോചനയാണ് മമതയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നത്. തെറ്റായ വിവരങ്ങള്‍ പരത്താനും മൃതദേഹങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കാനുമാണ് മമത ശ്രമിച്ചതെന്ന് ശബ്ദരേഖ തെളിയിച്ചു. പൗരത്വനിയമവും ഡിറ്റന്‍ഷന്‍ ക്യാമ്പും പറഞ്ഞതില്‍ നിന്നും ഈ പ്രദേശത്ത് ബംഗ്ലാദേശി പൗരന്മാരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. പട്ടാളക്കാര്‍ക്കെതിരെ ബംഗ്ലാദേശി പൗരന്മാരിലും മുസ്ലിങ്ങളിലും വിദ്വേഷം ജനപ്പിക്കുകയായിരുന്നു മമതയുടെ തന്ത്രം.
എന്നാല്‍ കൂച് ബീഹാര്‍ എസ്പി പറഞ്ഞത് ആക്രമിക്കാന്‍ വന്നവര്‍ക്കെതിരെ സ്വയം രക്ഷാര്‍ത്ഥം കേന്ദ്രസേന വെടിവെച്ചു എന്നാണ്. രണ്ടുദിവസം മുമ്പ് മമത സിതള്‍കുച്ചിയില്‍ നടത്തിയ റാലിയില്‍ കേന്ദ്ര സുരക്ഷാ സൈനികരെ ഘെരാവോ ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. അവരെ ഡ്യൂട്ടി ചെയ്യാന്‍ സമ്മതിക്കരുതെന്നും ആഹ്വാനം ചെയ്തിരുന്നു.
മമതയുടെ പാര്‍ട്ടി ഇത്തരം ബൂത്ത് പിടിത്തങ്ങള്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പതിവാക്കിയിരുന്നു. ഈ കള്ളവോട്ടും ബൂത്ത് പിടിത്തവും തടയാന്‍ കൂടിയാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: