കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വന്‍ തുക മോഷണം പോയി. ജയില്‍ വളപ്പിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപ മോഷണം പോയതായി അധികൃതര്‍ പറഞ്ഞു. ജയില്‍ വളപ്പിലെ ഫുഡ് കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം പുറത്തുവിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്ന് നിഗമനം. കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: