കോന്നി : കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രോഗ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് പാളീച്ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘനമാണ് നടത്തിയത്. എന്നിട്ടതിനെ ന്യായീകരിച്ചെന്നും കെ. സുരേന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചു.
കോവിഡ് പോസിറ്റീവ് ആയവര്‍ക്കായി സംസ്ഥാനത്ത് മുമ്പ് നല്‍കിയിരുന്ന സൗകര്യം ഇപ്പോഴില്ല. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിനിപ്പോള്‍ വേണ്ടത്ര ശ്രദ്ധയില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അ്ദ്ദേഹം.
എല്ലാം കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ സര്‍ക്കാരിന്റെ നിലപാട്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. വാക്സിന് വിതരണത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: