തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് ലഭ്യതയ്്ക്കായി ഇനി മുതല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ വാക്സിന് വിതരണത്തില്‍ പാളീച്ച സംഭവിച്ചതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുകയായിരുന്നു.
വാക്സിന് ലഭിക്കണമെങ്കില്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുമായി വേണം വാക്സിനേഷന് കേന്ദ്രത്തിലെത്താന്‍. അതായത് സ്പോട്ട് രജിസ്ട്രേഷന് ഇനിമുതല്‍ ഉണ്ടാകില്ല. വാക്സിനേഷന് സെന്ററുകളില്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
വാക്സിനേഷന് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നീണ്ട ക്യൂവുണ്ടാവുകയും ടോക്കണിനായി ഉന്തും തള്ളും വരെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അടിയന്തിര നടപടി കൈക്കൊണ്ടത്. വാക്സിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്്തവര്‍ക്ക് മാത്രമേ ഇനി ടോക്കണ്‍ നല്‍കൂ. 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് സമയബന്ധിതമായി വാകസിന് വിതരണം ചെയ്യും. അതേസമയം അതാത് കേന്ദ്രങ്ങളിലെ വാക്സിന് ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെ്ന്നും ആരോഗ്യ വകുപ്പ് നിര്്ദ്ദേശിച്ചിട്ടുണ്ട്.
വിതരണ കേന്ദ്രത്തിലേക്ക് വാക്സിന് എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ അവലോകനം നടത്തി വാക്സിന് വിതരണം ചെയ്യാന്‍ സാധിക്കാത്തതുമാണ് സംസ്ഥാനത്തിന്റെ മുഖ്യ വീഴ്ച. വാക്സിന് വിതരണം ക്രമീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ഏര്പ്പെടുത്താതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ വാക്സിന് വിതരണത്തിന് ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയാതെ നിരവധി പേരാണ് ഇന്ന് രാവിലെ തന്നെ സംസ്ഥാനത്തെ വിവിധ വാക്സിന് കേന്ദ്രങ്ങളിലേക്ക് എത്തിയത്. ഇതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതോടെ പോലീസെത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: