ചെന്നൈ: ടി 20 യില്‍ അതിവേഗം അയ്യായിരം റണ്‍സ്് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് പഞ്ചാബ് കിങ്സ് നായകന് കെ.എല്‍. രാഹുലിന് സ്വന്തമായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തിലാണ് റെക്കോഡിട്ടത്. 143 ഇന്നിങ്സിലാണ് അയ്യായിരം തികച്ചത്്. ഇതോടെ 167 ഇന്നിങ്സില്‍ അയ്യായിരം തികച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോഡ്് വഴിമാറി.
ഐപിഎല്ലില്‍ ഇത് വരെ 76 ഇന്നിങ്സ് കളിച്ച രാഹുല്‍ 2808 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും 23 അര്‍ധസെഞ്ചുറിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: