ഡോ. അജിത് ഭാസ്ക്കര്‍
ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, കൃത്യമായി പറഞ്ഞാല്‍, 1918-19,യില്‍, 500ലക്ഷം ലോക ജനതയെയും ഭാരതത്തില്‍ 18ലക്ഷത്തോളം ജനങ്ങളെയും കൊന്നൊടുക്കിയ സ്പാനിഷ് ഫഌ എന്ന മഹാമാരിക്ക് ശേഷം, ലോകം മുഴുവന്‍, നമ്മുടെ ഭാരതമുള്പെടെ, ഒരു പുതിയമഹാമാരിയുടെ രണ്ടാം വരവിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. വായുവിലുടെ പകരുന്ന, സാര്‍സ് കൊറോണ വൈറസ് എന്ന ഒരു പുതിയ വൈറസ്, ചൈനയില്‍ വുഹാന്‍ പ്രാവിശ്യയില്‍ നിന്ന് ഡിസംബര്‍ 2019 നു പൊട്ടിപുറപ്പെട്ട് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 2020 ജനുവരി 30 നു ആദ്യ രോഗി തൃശ്ശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം, ഇന്ന് 2021 ഏപ്രില്‍ മാസത്തില്‍ ഒരു രണ്ടാം വരവിന്റെ ആഘാതത്തില്‍ ഉഴുലുകയാണ് കേരളവും, (1253069 രോഗികള്‍ 4951 മരണം) ഭാരതവും.(15326365 രോഗികള്‍ 1,80577 മരണം) (കണക്കുകള്‍- ഏപ്രില്‍ 21 പ്രകാരം) മഹാമാരിയുടെ രണ്ടാം വരവ് എന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ്. ജനിതക വ്യതിയാനങ്ങളും, അന്തര്‍ദേശീയ യാത്രകളും ദേശീയ പ്രാദേശിക ആരോഗ്യനയതന്ത്രങ്ങളും,അതാതു ജനതയുടെ പെരുമാറ്റരീതിയും,കോവിഡ് വ്യാപനത്തിന്റയും, മരണത്തിന്റയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുമെന്ന് മാത്രം.
വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്. അതിനാല്‍, വീടിനു പുറത്തുപോയി തിരികെ വരുന്നതുവരെ നിര്‍ബന്ധമായും പ്രായഭേദ മന്യെ മൂക്കും വായുംമൂടുന്ന രീതിയില്‍ മാസ്ക് ധരിക്കുകയെന്നതാണ് രോഗം പകരാതിരിക്കാനും, പകര്ത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം.
മാസ്ക് ധരിക്കുക എന്നുള്ളത് ഒരു നിയമത്തിനുപരി, ജീവന് രക്ഷാമാര്‍ഗമായി കരുതുന്നതാണുചിതം. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ താല്പര്യപ്രകാരം കോറോണരോഗത്തിനെതിരായി ഭാരതത്തില്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ഉള്‍പ്പടെ,അസ്ട്രായുടെ കോവിഷില്‍ഡ്, റഷ്യയുടെ സ്പുട്ടനിക് എന്നീ വാക്സിനുകള്‍ ഇന്നിപ്പോള്‍ ലഭ്യമാണ്. നാളിതുവരെ ഇന്ത്യയില്‍ 12.7കോടി ആളുകള്‍ക്ക് വാക്സിനേഷന് നല്കാന് സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ ബോധിപ്പിക്കുന്നത്. 140 കോടി ജനങ്ങളുള്ള ഭാരതത്തില്‍, ഹേര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാവണമെങ്കില്‍, ഏകദേശം 70 ശതമാനം ആള്‍ക്കാരെങ്കിലും രണ്ടു ഡോസ് വാക്സിന് എടുക്കേണ്ടിവരുമെന്നതിനാല്, വാക്സിന് എടുത്തവരും അല്ലാത്തവരും മാസ്ക് നിര്‍ബന്ധമായി ധരിക്കുക എന്നുള്ളത് കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിരന്തര ഇടപടല്മാനിച്ച്, കേന്ദ്രസര്‍ക്കാര്‍ മെയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്, സ്വാഗതര്‍ഹമാണ്.വാക്സിനേഷന് അതിന്റെ പൂര്‍ണതയില്‍ എത്തും വരെ, സര്‍വജനങ്ങളും ആരോഗ്യപ്രവര്ത്തകരോടുത്തുചേര്ന്ന്, അന്യോന്യം പഴി ചാരാതെ, രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഈ മഹാമാരിക്കെതിരെ വിവേകത്തോടെ, ശാസ്ത്രീയ അവബോധത്തോടെ പെരുമാറുക മാത്രമാണ് ആവശ്യം. ഓര്‍ക്കുക, ആഘോഷങ്ങള്‍ക്കും, കൂടിച്ചേരലുകള്‍ക്കും ഇനിയും സമയമുണ്ട്, ഇപ്പോഴല്ല, പിന്നെയോ? മഹാമാരിയുടെ അന്ത്യത്തില്‍, അതിനായി നമുക്ക് മാസ്ക് ധരിക്കാം, വാക്സിന് എടുക്കാം, പ്രതീക്ഷയോടെ കാത്തിരിക്കാം.. ലോകാ സമസ്താഃ സുഖിനോ ഭവന്തു… ഓര്‍ക്കുക, കൊറോണ കൊടുക്കരുത്, വാങ്ങരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: