ന്യൂദല്‍ഹി: സുപ്രീംകോടതി ജസ്റ്റിസായ രോഹിണ്‍ടണ്‍ നരിമാനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) . ഋഗ്വേദത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ രോഹിണ്‍ടണ്‍ നരിമാന് മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
ഏപ്രില്‍ 16ന് നടത്തിയ 26ാമത് ജസ്റ്റിസ് സുനന്ദ ഭണ്ഡാരെ സ്മാരക പ്രഭാഷണത്തിനിടയിലായിരുന്നു രോഹിണ്‍ടണ്‍ നരിമാന്റെ വിവാദപരാമര്‍ശം. ‘സ്ത്രീകളുമായി ദീര്‍ഘകാലം സൗഹൃദം സൂക്ഷിക്കരുതെന്നാണ് ഋഗ്വേദം പറഞ്ഞിരിക്കുന്നത്. കാരണം സ്ത്രീകള്‍ ഹയനകളെപ്പോലെയാണ്,’ ജസ്റ്റിസ് നരിമാന്റെ ഈ വാചകമാണ് വിഎച്ച്പിയെ ചൊടിപ്പിച്ചത്.
ഋഗ്വേദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത നരിമാന് മാപ്പ് ചോദിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. നരിമാന് നിയമത്തില്‍ വിദഗ്ധനായിരിക്കാം, പക്ഷെ ഋഗ്വേദത്തില്‍ അല്ലെന്നും വിഎച്ച്പി പറഞ്ഞു. നേരത്തെ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷനും നരിമാനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: