ന്യൂദല്‍ഹി: രാജ്യത്ത് വിതരണം ചെയ്ത വാക്സിന് ഡോസ്കളുടെ ആകെ എണ്ണം 12.71 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 18,83,241 സെഷനുകളിലായി 12,71,29,113 വാക്സിന് ഡോസ് വിതരണം ചെയ്തു. വാക്സിനേഷന് യജ്ഞത്തിന്റെ 94മത് ദിവസം (ഏപ്രില്‍ 19, 2021), 32,76,555 ഡോസ് വാക്സിന് വിതരണം ചെയ്തു.
രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,170 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 77.67 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ 58,924. ഉത്തര്‍പ്രദേശില്‍ 28,211 പേര്‍ക്കും, ഡല്‍ഹിയില്‍ 23,686 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 20,31,977 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 13.26% ആണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 62.07% വും. പ്രതിദിന പോസിറ്റീവ് നിരക്കില്‍ (7 ദിവസത്തെ മാറുന്ന ശരാശരി) മുന്നേറ്റം കാണിക്കുന്നു. നിലവില്‍ ഇത് 15.99% ആണ്.
രാജ്യത്ത് ഇതുവരെ 1,31,08,582 പേര് രോഗ മുക്തരായി. 85.56% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,54,761 പേര് രോഗ മുക്തരായി. ദേശീയ മരണനിരക്ക് താഴ്ന്ന്, നിലവില്‍ 1.18 % ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 82.74%വും 10 സംസ്ഥാനങ്ങളില്‍ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം351. ഡല്‍ഹിയില്‍ 240 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: