ചെന്നൈ: 15 വയസ്സുകാരിയെ ശാരീരികമായി പീഢിപ്പിച്ച കുറ്റത്തിന് ഒരു വൈദികയ്ക്കും ഭര്‍ത്താവിനും ഇവരുടെ ബന്ധുവിന്റെ മകനും സഹവൈദികനും എതിരെ കേസെടുത്തു. ഹൈദരാബാദിലെ പിന്നണിഗായികയായ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് നാലുപേരും പീഡിപ്പിച്ചത്.
ഈ ഗായികയുടെ സഹോദരിയാണ് ചെന്നൈയിലുള്ള ക്രിസ്തീയ വൈദിക. ഈ വൈദികയ്ക്കും ഭര്‍ത്താവിനും ഇവരുടെ ബന്ധുവിന്റെ മകനും ഇവരുടെ സഹപ്രവര്‍ത്തകനായ മറ്റൊരു വൈദികനും എതിരെ പിന്നണിഗായിക മകളെ പീഢിപ്പിച്ചതിന് ചെന്നൈയിലെ കില്‍പോക് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
തെലുങ്കിലെ പ്രാദേശികപത്രം പറയുന്നതിങ്ങിനെ: ഹൈദരാബാദില്‍ പിന്നണിഗായികയായ യുവതി അവരുടെ മകളെ ചെന്നൈയിലുള്ള സഹോദരിയുടെ വീട്ടില്‍ അവധിയ്ക്ക് വിട്ടതായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്നെയാണ് അമ്മയോട് നാല് പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്. അമ്മയുടെ സഹോദരിയും ക്രിസ്തീയ വൈദികയുമായ ഷേഖിന ഷോണ്‍, അവരുടെ ഭര്‍ത്താവ് ഷോണ്‍ ജസീല്‍, അവരുടെ ബന്ധുവിന്റെ മകന് ക്ലാരോ, ഇവരുടെ സുഹൃത്തും വൈദികനുമായി ഹെന്റി പോള്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. അവര്‍ തന്നെ ചെന്നൈയിലെ കില്‍പോക്കിലുള്ള എലൈവ് ചര്‍ച്ചില്‍ കൊണ്ടുപോയെന്നും അവിടെ വെച്ച് വൈദികനായ ഹെന്റി പോള്‍ എന്നൊരാളുമായി പരിചയപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഷേഖിന ഷോണ്‍, അവരുടെ ഭര്‍ത്താവ് ഷോണ്‍ ജസീല്‍, അവരുടെ ബന്ധുവിന്റെ മകന് ക്ലാരോ എന്നിവര്‍ ശാരീരികമായി പീഢിപ്പിച്ചു. പിന്നീട് ഈ വൈദികനും കുട്ടിയെ ശാരീരികമായി പീഢിപ്പിച്ചു.
മകളില്‍ നിന്നും ഈ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞ അമ്മ നേരെ ചെന്നൈയില്‍ പോയി കില്പോക്കിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ചെന്ന് നാല് പേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു എന്ന കുറ്റത്തിന് ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്.
ഷേഖിനാ ഷോണ്‍ എന്ന യുവതി ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചവളാണെന്ന് അവരുടെ ഫേസ് ബുക്ക് പേജില്‍ പറയുന്നു. ഇപ്പോള്‍ സ്വന്തം പേരില്‍ ഒരു ക്രിസ്ത്രീയപ്രാര്ത്ഥനാഗ്രൂപ്പ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് ഷേഖിനാ ഷോണ്‍. ഇത് ഷേഖിനാ ഷോണ്‍ മിനിസ്ട്രീസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ ഒരു വോക്കലിസ്റ്റും ഓപ്പറാ ഗായികയുമാണ്. സംഗീത സംവിധായകനായ ഷോണ്‍ ജസീലിലെ കണ്ടുമുട്ടിയപ്പോള്‍ താന്‍ സുവിശേഷം കേട്ടുവെന്നാണ് ഷേഖിനാ ഷോണ്‍ പ്രചരിപ്പിക്കുന്ന കഥ. തന്റെ കഠിനമായ രോഗം സുഖപ്പെട്ടശേഷമാണ് ഷേഖിനാ ഷോണ്‍ ക്രിസ്തുമതത്തില്‍ ചേരുന്നത്. പിന്നീട് കര്‍ത്താവിനായി അവരുടെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ക്രിസ്തുവിന്റെ ശിഷ്യയായി മാറിയ ഷേഖിനാ ഷോണ്‍ പിന്നീട് വൈദികയായി. ചെന്നൈയിലെ ചാറിസ് ബൈബിള്‍ കോളെജില്‍ നിന്നും ബിരുദമെടുത്തു. തുടര്‍ന്ന് ശുശ്രൂഷാ യോഗങ്ങളും സുവിശേഷപ്രസംഗങ്ങളിലും മതസംഗീത സദസ്സുകളിലും പങ്കെടുത്തു. ഇവര്‍ സ്ഥാപിച്ച ഷേഖിന ഷോണ്‍ സ്കൂള്‍ ഓഫ് മ്യൂസിക് എന്ന സംഗീത സ്കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ സംഗീതപരിശീലനം നല്കിവരുന്നു.
എലൈവ് ചര്‍ച്ചിലെ സ്ഥിരം ഗായകരനാണ് ഷേഖിനാ ഷോണും ഷോണ്‍ ജസീലും. പാതിരി ഹെന്റി പോള്‍, ഷേഖിനാ ഷോണ്‍, ഷോണ്‍ ജസീല്‍, ഇവരുടെ ബന്ധുവിന്റെ മകന് എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: