തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2021 ഏപ്രില്‍ 30 വരെ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും സര്‍വീസ് വെരിഫിക്കേഷനും മാറ്റിവച്ചു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവന്‍ വകുപ്പുതല പരീക്ഷകളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: