കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളുട സോളാര്‍ പാര്ക്കിന് സമീപം വന്‍ തീപ്പിടുത്തം. പാര്‍ക്കില്‍ കരുതലായി സൂക്ഷിച്ച കേബിളുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു തീപ്പിടുത്തമുണ്ടായത്. പാര്‍ക്കിലെ പുല്ലില്‍ നിന്ന് തീ കേബിളുകളിലേക്ക് പടരുകയായിരുന്നു.
പുക ഉയരുന്നതു കണ്ട വാച്ച്മാന് മറ്റുള്ളവരെ വിവരം അറിയിച്ചു. തുടര്‍ന്ന് പാര്‍ക്കിന്റെ പാനലില്‍ കഴുകാന്‍ ഉപയോഗിക്കുന്ന ഹോഴ്സ് പൈപ്പ് ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നരയോടെ കാഞ്ഞങ്ങാട് നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ടീം മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്.
മാലിന്യങ്ങള്‍ പല സ്ഥലത്തായി കൂടി കിടന്നത് തീ കൂടുതല്‍ പടരാന്‍ കാരണമായി. ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കി തീ ഒരുപരിതി വരെ കെടുത്തി. പ്രദേശമാകെ വിഷപുക കൊണ്ട് മൂടിയിരുന്നു. കാഞ്ഞങ്ങാട് ഫയര്‍േസ്റ്റഷനിലെ സ്റ്റേഷന് ഓഫീസര്‍ പ്രഭാകരന്, സീനിയര്‍ ഓഫീസര്‍ അശോകന്, ഫയര്മാന് വേണുഗോപാലന്‍, സണ്ണി ഇമാനുവല്‍, കെ.വി സേന്താഷ് കുമാര്‍, കിരണ്‍, ലതീഷ്, പ്രിയേഷ് കെ, ഹോം ഗാര്‍ഡ് സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: